മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യോ​ട് വാട്ട്സ്ആപ്പിൽ മോ​ശം പരാമർശം; ‘കളക്ടർ ​ബ്രോ’ എ​ൻ. പ്ര​ശാ​ന്ത് ഐ.​എ​.എ​സി​നെ​തി​രെ കേസ്

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യോ​ട് വാട്ട്സ്ആപ്പിൽ മോ​ശം പരാമർശം; ‘കളക്ടർ ​ബ്രോ’ എ​ൻ. പ്ര​ശാ​ന്ത് ഐ.​എ​.എ​സി​നെ​തി​രെ കേസ്

Spread the love

സ്വന്തം ലേഖകൻ

കൊ​ച്ചി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യോ​ട് വാട്ട്സ്ആപ്പിൽ മോ​ശം പരാമർശം നടത്തിയതിന് എ​ൻ. പ്ര​ശാ​ന്ത് ഐ​എ​എ​സി​നെ​തി​രേ കേ​സെ​ടു​ത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തി എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ മുഖ്യമന്ത്രിക്ക് നൽകിയ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മാ​തൃ​ഭൂ​മി സ്റ്റാ​ഫ് റി​പ്പോ​ർ​ട്ട​ർ കെ.​പി. പ്ര​വി​ത​യ്ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​എ​സ്ഐ​എ​ൻ​സി (കേ​ര​ള ഷി​പ്പിം​ഗ് ആ​ൻ​ഡ് ഇ​ൻ​ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ൻ) എം​ഡി​യാ​യ എ​ൻ. പ്ര​ശാ​ന്തി​നോ​ട് പ്ര​തി​ക​ര​ണം തേ​ടി​യ​പ്പോ​ൾ അ​ശ്ലീ​ല​ച്ചു​വ​യു​ള്ള ത​രം സ്റ്റി​ക്ക​റു​ക​ൾ തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു.

ഇതുസംബന്ധിച്ച് വ്യാപക പ്രതിഷേധമുയരുകയും സംഭവത്തിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഈ പരാതിയിലാണ് പോലീസ് കേസെടുത്തത്. കു​റ്റ​കൃ​ത്യം ന​ട​ന്ന​താ​യി തെ​ളി​ഞ്ഞ​താ​യും പ്ര​ശാ​ന്ത് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​താ​യും എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു.

പ്രശാന്തിനെതിരായ പരാതിയിൽ പോലീസ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കേസെടുക്കുന്നത് സംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷനിൽനിന്ന് നിയമോപദേശവും തേടി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താമെന്നായിരുന്നു പോലീസിന് ലഭിച്ച നിയമോപദേശം.

മാധ്യമപ്രവർത്തകൻ ഉദ്യോഗസ്ഥനോട് വിവരങ്ങൾ തേടുന്നത് തൊഴിലിന്റെ ഭാഗമാണ്. വിവരങ്ങൾ നൽകാനും നൽകാതിരിക്കാനും ഉദ്യോഗസ്ഥന് അവകാശമുണ്ട്. എന്നാൽ മോശമായ പ്രതികരണം പാടില്ലെന്നും നിയമോപദേശത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് പ്രശാന്തിനെതിരേ കേസ് രജിസ്റ്റർ ചെയ്തത്.