
മാതൃഭൂമി കോട്ടയം സീനിയര്‍ സബ് എഡിറ്റര്‍ സെലിം അജന്തയുടെ മാതാവ് ചിറക്കടവ് തെക്കേത്തുകവല അജന്തയിൽ എം.ആർ രമണി നിര്യാതയായി
സ്വന്തം ലേഖകൻ
പൊൻകുന്നം: കവയിത്രിയും സാമൂഹികപ്രവർത്തകയുമായ ചിറക്കടവ് തെക്കേത്തുകവല അജന്തയിൽ എം.ആർ.രമണി(നളിനമ്മ-73) അന്തരിച്ചു. റിട്ട.ഗവ.സ്‌കൂൾ അധ്യാപികയാണ്.
പ്രശസ്തകവി പരേതനായ പൊൻകുന്നം ദാമോദരന്റെ ജ്യേഷ്ഠപുത്രിയാണ്. പൊൻകുന്നം ദാമോദരൻ സ്മാരക ട്രസ്റ്റിന്റെ സ്ഥാപകയും ദീർഘകാലം ട്രഷററുമായിരുന്നു. സി.പി.എം.അംഗമായിരുന്ന എം.ആർ.രമണി പുരോഗമന കലാസാഹിത്യസംഘത്തിന്റെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും മുൻകാല ഭാരവാഹിയാണ്. ഗ്രന്ഥശാലാ പ്രവർത്തകയുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മകൻ: സെലിം അജന്ത(സീനിയർ സബ് എഡിറ്റർ, മാതൃഭൂമി, കോട്ടയം). മരുമകൾ: സൗമിനി(കോളത്ത്, വളഞ്ഞവട്ടം, തിരുവല്ല). മൃതദേഹം ശനിയാഴ്ച 11 വരെ വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി കോട്ടയം മെഡിക്കൽ കോളേജ് അധികൃതർക്ക് കൈമാറും
Third Eye News Live
0