വ്യാജപാസ്പോർട്ട് കേസിൽ നൈജീരിയൻ ഫുട്ബോൾ താരം കോഴിക്കോട് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട് : വ്യാജപാസ്പോർട്ട് കേസിൽ നൈജീരിയൻ ഫുട്ബോൾ താരം കോഴിക്കോട് അറസ്റ്റിൽ. കോടതി വാറന്റ് പ്രകാരം നാഗ്പൂർ പൊലീസാണ് റോയൽ ട്രാവൽസ് ടീം താരം ഓക്കെ ഇമ്മാനുവൽ യൂക്കാച്ചിയെ അറസ്റ്റ് ചെയ്തത്.

 

2015 ലാണ് വ്യാജപാസ്പോർട്ടുമായി ഇമ്മാനുവൽ യൂക്കോച്ചി നാഗ്പൂരിൽ അറസ്റ്റിലാവുന്നത്. ജാമ്യത്തിലിറങ്ങിയ ഇമ്മാനുവൽ വിചാരണ സമയത്ത് കോടതിയിൽ ഹാജരായില്ല. തുടർന്ന് നാഗ്പൂരിലെ കാംപ്ടി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കോഴിക്കോട് ആസ്ഥാനമായുള്ള റോയൽ ട്രാവൽസ് ടീമിൽ ഉണ്ടെന്ന വിവരം അറിഞ്ഞ് നാഗ്പൂർ പൊലീസ് കോഴിക്കോട്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എന്നാൽ ഇത് 2015 സംഭവമാണെന്നും യഥാർത്ഥ പാസ്പോർട്ട് ഇപ്പോൾ കൈവശമുണ്ടെന്നും, ഈ പാസ്പോർട്ട് ഉപയോഗിച്ച് കേരളത്തിൽ പല തവണ ഫുട്ബോൾ കളിക്കാൻ വന്നിട്ടുണ്ടെന്നും ഇമാനുവൽ വ്യക്തമാക്കി. കോഴിക്കോട് മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയതിനു ശേഷം ഇമ്മാനുവലിനെ നാഗ്പൂരിലേക്ക് കൊണ്ടുപോയി.