
മെഡിക്കല്‍, നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് ഡ്യൂട്ടി; സാമ്പത്തിക പ്രോത്സാനത്തിന് പുറമേ സർക്കാർ ജോലികളിൽ മുൻഗണനയും ലഭിച്ചേക്കും ; നീറ്റ് പരീക്ഷകൾ വൈകിപ്പിക്കാനും നടപടികൾ ആരംഭിച്ചു
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: അവസാനവര്‍ഷ എംബിബിഎസ്, നഴ്സിംഗ് വിദ്യാര്ഥികളെക്കൂടി കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും.
രോഗബാധിതരാകുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നതിനാൽ, കോവിഡ് ചികിത്സക്ക് ആവശ്യമായ മനുഷ്യവിഭവം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന വിദഗ്ധരുടെ യോഗത്തിലെ നിര്‍ദേശം പരിഗണിച്ച് ഇന്ന് അന്തിമ തീരുമാനം ഉണ്ടാകുമെന്നു കേന്ദ്രസര്‍ക്കാരിലെ ഉന്നതഉദ്യോഗസ്ഥർ പറഞ്ഞു.
കോവിഡ് ഡ്യൂട്ടി ചെയ്യുന്ന എംബിബിഎസ് പാസായ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മെഡിക്കല്‍- നഴ്സിംഗ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കു മികച്ച സാമ്പത്തിക പ്രോത്സാഹനം നൽകും.
ഇത്തരത്തിൽ ഡ്യൂട്ടി ചെയ്യാൻ സന്നദ്ധരാകുന്ന വിദ്യാർഥികൾക്ക് സര്‍ക്കാര്‍ ജോലികളില്‍ മുന്‍ഗണന നല്‍കാനുള്ള സാധ്യതയുമുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ മെഡിക്കല്‍ നീറ്റ് പരീക്ഷകള്‍ വൈകിക്കാനും തീരുമാനിച്ചേക്കും.