
തിരുവനന്തപുരം: കേരളത്തിലെ മുതിർന്ന മാധ്യമ,സാംസ്കാരിക പ്രവർത്തകൻ എൻ.ആർ.എസ്. ബാബു (83) അന്തരിച്ചു. കേരള കൗമുദി, കലാകൗമുദി തുടങ്ങിയ മാധ്യമങ്ങളിൽ മുൻനിര പത്രപ്രവർത്തകനായിരുന്നു.
പത്രപ്രവർത്തകൻ, എഴുത്തുകാരൻ, പ്രസാധകൻ എന്നീ നില കളിൽ പ്രശസ്തനായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം പൂർത്തിയാക്കി. കേരള കൗമുദിയിൽ ബ്യൂറോ ചീഫ്, ഡെപ്യൂട്ടി എഡിറ്റർ, എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കേരളത്തിന്റെ ടൂറിസം, കല, സാംസ്കാരിക പൈതൃകം എന്നിവ ഡിജിറ്റൽ മാധ്യമങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും ലോകത്തിന് മുന്നിലെത്തിക്കുന്ന ഇൻവിസ് ഗ്രൂപ്പിന്റെ ചെയർമാനും സ്ഥാപകനുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാധ്യമ, സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവനകളെ മാനിച്ച് സമകാലിക മലയാളം പ്രസിദ്ധീകരിച്ച ‘എസ്. ജയചന്ദ്രൻ നായർ പ്രഥമ പുരസ്കാരം’ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.







