video
play-sharp-fill
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം: ഹോട്ടലുകൾ അടച്ച് പ്രതിഷേധിക്കും: ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം: ഹോട്ടലുകൾ അടച്ച് പ്രതിഷേധിക്കും: ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ

സ്വന്തം ലേഖകൻ

കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കുകയും ഇടപെടുകയും ചെയ്തില്ലെങ്കിൽ ഹോട്ടലുകൾ അനിശ്ചിതകാലത്തേയ്ക്ക് അടച്ചിട്ട് പ്രതിഷേധിക്കേണ്ടി വരുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി.

ഇതു സംബന്ധിച്ചു എറണാകുളത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം ഡിസംബർ 17 ന് തീരുമാനം എടുക്കും. വില നിയന്ത്രിക്കാനും, ബദൽ മാർഗങ്ങൾ ഒരുക്കാനും സർക്കാര് തയ്യാറായില്ലെങ്കിൽ ഹോട്ടലുകൾ അടച്ചിടുകയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ലന്നും അസോസിയേഷൻ നേതാക്കൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു കിലോ ഉള്ളിയ്ക്ക് 170 രൂപയാണ് വില. സവാളയ്ക്ക് 150 രൂപയും ,  ഒരു കിലോ മുരിങ്ങ വില 300 രൂപയിലും എത്തി. സവാളയ്ക്കും മറ്റ് അവശ്യസാധനങ്ങൾക്കും ഓരോ ദിവസവും വില കൂടുയാണ്. ഹോട്ടലുകൾക്ക് പ്രവർത്തിക്കാൻ സാധിക്കാത്ത വിലയാണ്. എല്ലാ ദിവസവും വില കൂട്ടിയാൽ പോലും സാധനങ്ങളുടെ വിലക്കയറ്റവുമായി തട്ടിച്ചു നോക്കുമ്പോൾ കട തുറക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്.

പാചകവാതകത്തിനും വൈദ്യുതിയ്ക്കും വെള്ളത്തിനും ചിലവാകുന്ന തുകയും തൊഴിലാളികളുടെ കൂലിയും കൂടി നൽകേണ്ടി വരുന്നതോടെ ഹോട്ടൽ വ്യവസായ മേഖലയിലൂടെ കുടുംബം പുലർത്താൻ ശ്രമിക്കുന്ന ഉടമകൾ ആത്മഹത്യയുടെ വക്കിലാണ്.

നഗരസഭയുടെയും സർക്കാരിന്റെ വിവിധ വകുപ്പുകളുടെയും ലൈസൻസും മറ്റു ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ് ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. എന്നാൽ, ഈ ചട്ടങ്ങളൊന്നും പാലിക്കാതെ പ്രവർത്തിക്കുന്ന തട്ടുകടകളും വീട്ടിലുണുകളും ഹോട്ടലുകളെ വിഴുങ്ങാൻ നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ഹോട്ടലുകൾ അടച്ചിടാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനത്തോട് പൂർണമായും ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോജിക്കുകയാണ്.

സംസ്ഥാന കമ്മിറ്റിയുടെ നിലപാടിന് ജില്ലാ എക്‌സിക്യുട്ടീവ് യോഗം പൂർണ പിൻതുണ നൽകി. ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി, സെക്രട്ടറി എൻ.പ്രതീഷ്, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെറീഫ്, വർക്കിംങ് പ്രസിഡന്റ് ആർ.സി നായർ, ട്രഷറാർ പി.എസ് ശശിധരൻ, വൈസ് പ്രസിഡന്റ് സി.ടി സുകുമാരൻനായർ, സംസ്ഥാന കമ്മിറ്റി അംഗം അൻസാരി പത്തനാട് എന്നിവർ പ്രസംഗിച്ചു.