play-sharp-fill
നഴ്സുമാര്‍ക്ക് യുകെയിലേക്ക് അവസരം; നോര്‍ക്ക റൂട്ട്സ് യുകെ റിക്രൂട്ട്മെന്റുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

നഴ്സുമാര്‍ക്ക് യുകെയിലേക്ക് അവസരം; നോര്‍ക്ക റൂട്ട്സ് യുകെ റിക്രൂട്ട്മെന്റുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: വിവിധ നോര്‍ക്ക റൂട്ട്സ് യുകെ റിക്രൂട്ട്മെന്റുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നഴ്സുമാര്‍ക്ക് എല്ലാ ദിവസവും യുകെയിലെ തൊഴില്‍ ദാതാക്കളുമായി അഭിമുഖം സാധ്യമാക്കുന്ന നോര്‍ക്ക യുകെ ടാലന്‍റ് മൊബിലിറ്റി ഡ്രൈവിലേക്കാണ് നഴ്സുമാര്‍ക്ക് അവസരം. കൂടുതൽ വിവരങ്ങൾ നോർക്ക റൂട്ട്സ് വെബ്സൈറ്റിൽ.

ഓപ്പറേഷൻ ഡിപ്പാർട്ട്മെന്റ് ടെക്നീഷ്യൻ (ഒഡിപി) 


തിയേറ്റർ നഴ്‌സുമാർ: കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കുറഞ്ഞത് 1 വർഷത്തെ അക്യൂട്ട് ഹോസ്പിറ്റൽ തിയേറ്റർ പരിചയം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനസികാരോഗ്യ നഴ്‌സുമാർ: സൈക്യാട്രിക് വാർഡിൽ ജോലി ചെയ്യുന്ന, കുറഞ്ഞത് 6 മാസത്തെ പോസ്റ്റ് രജിസ്‌ട്രേഷൻ പരിചയം

ഡിപ്ലോമ ഇൻ നഴ്സിംഗ് (ജിഎൻഎം)

മിഡ്‌വൈഫ്‌മാർ: പുതുതായി യോഗ്യത നേടിയ മിഡ്‌വൈഫ്‌മാർ( 2 വർഷത്തിനുള്ളിൽ യോഗ്യത,), അല്ലെങ്കിൽ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കുറഞ്ഞത് 1 വർഷത്തെ മിഡ്‌വൈഫ് അനുഭവം. ഇംഗ്ലീഷ് പരീക്ഷ പാസായ നഴ്‌സുമാർ/മിഡ്‌വൈഫുമാർക്ക് അഭിമുഖത്തിന് മുൻഗണന നൽകും. കൂടാതെ, ഇംഗ്ലീഷ് പരീക്ഷ എഴുതാൻ തയ്യാറുള്ള ഏതെങ്കിലും നഴ്‌സ് അല്ലെങ്കിൽ മിഡ്‌വൈഫ് അഭിമുഖത്തിന് ക്ഷണിക്കപ്പെടും.