നിയമസഭ കൈയാങ്കളി കേസ്: ചെന്നിത്തലയുടെ ഹർജിയിൽ വ്യാഴാഴ്ച വിധി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസിൽ കക്ഷി ചേരണമെന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജിയിൽ വ്യാഴാഴ്ച വിധി പറയും. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. കോടതി ഇന്ന് സിറ്റിംഗ് ഇല്ലാത്തതിനാലാണ് ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
കേസിൽ നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ള പ്രതികളുടെ വിടുതൽ ഹർജികളിൽ തടസ ഹർജിയുമായാണ് ചെന്നിത്തലയും അഭിഭാഷക പരിഷത്തും കോടതിയെ സമീപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാർ കോഴ വിവാദം നിറഞ്ഞ് നിൽക്കെ 2015 മാർച്ച് 13നാണ് നിയമസഭയിൽ കൈയാങ്കളി നടന്നത്. അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിടുകയായിരുന്നു.