സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് ഈ മാസം 31ലേക്ക് മാറ്റി. തിരുവനന്തപുരം സിജഐം കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
കേസ് പരിഗണിച്ചപ്പോൾ വിടുതൽ ഹർജിയിൽ വാദം കേൾക്കണമെന്ന് പ്രതികളുടെ അഭിഭാഷകർ ആവശ്യപ്പെട്ടു.
പ്രതികൾ നൽകിയ വിടുതൽ ഹർജിയും രമേശ് ചെന്നിത്തലയുടെ തടസ്സ ഹർജിക്കായുള്ള അപേക്ഷയുമാണ് 31ന് പരിഗണിക്കുന്നത്. അതേസമയം കേസിൽ കക്ഷി ചേരാൻ രമേശ് ചെന്നിത്തല എംഎൽഎ അപേക്ഷ നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ കേസിൽ ചെന്നിത്തലയ്ക്ക് കക്ഷി ചേരാൻ കഴിയില്ലെന്നാണ് പ്രോസിക്യൂഷൻറെ അവകാശവാദം.
സുപ്രീംകോടതിവരെ രമേശ് ചെന്നിത്തലയുടെ വാദങ്ങൾ കേട്ടതാണെന്നും തടസ്സ ഹർജി പരിഗണിക്കണമെന്നും രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
2015 മാർച്ചിൽ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ.എം.മാണിയെ തടയാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് നിയമസഭയിലുണ്ടായ സംഘർഷമാണ് കേസിന് കാരണം.
മന്ത്രി വി.ശിവൻകുട്ടി, കെ.ടി.ജലീൽ എംഎൽഎ, മുൻമന്ത്രി ഇ.പി.ജയരാൻ, കെ.അജിത്ത്, കെ.കുഞ്ഞഹമ്മദ് മാസ്റ്റർ, സി.കെ.സദാശിവൻ എന്നിവർക്കെതിരേയാണ് കേസ്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും രൂക്ഷവിമർശനം നേരിടേണ്ടി വന്നിരുന്നു. പ്രതികളെല്ലാം വിചാരണ നേരിടണമെന്ന ഉത്തരവും സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു.