വാന്‍ മോഡിഫിക്കേഷന് 41,000 രൂപ പിഴ; ഇ-ബുള്‍ ജെറ്റിന്റെ നെപ്പോളിയനെ പൂട്ടി മോട്ടോര്‍ വാഹന വകുപ്പ്; എബിനും ലിബിനും പൊലീസ് കസ്റ്റഡിയില്‍; പ്രതിഷേധവുമായി ആരാധകര്‍

വാന്‍ മോഡിഫിക്കേഷന് 41,000 രൂപ പിഴ; ഇ-ബുള്‍ ജെറ്റിന്റെ നെപ്പോളിയനെ പൂട്ടി മോട്ടോര്‍ വാഹന വകുപ്പ്; എബിനും ലിബിനും പൊലീസ് കസ്റ്റഡിയില്‍; പ്രതിഷേധവുമായി ആരാധകര്‍

Spread the love

സ്വന്തം ലേഖകന്‍

കണ്ണൂര്‍: വാന്‍ മോഡിഫിക്കേഷന് 41,000രൂപ പിഴയിട്ട് മോട്ടോര്‍വാഹന വകുപ്പ്. യൂട്യൂബ് വ്‌ളോഗര്‍മാരായ ഇബുള്‍ ജെറ്റ് സഹോദരങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍. കണ്ണൂര്‍ ആര്‍.ടി ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കി എന്ന പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ നടപടി.

യൂട്യൂബ് വ്ളോഗര്‍മാരായ എബിന്‍- ലിബിന്‍ എന്നീ സഹോദരന്മാരുടെ യൂട്യൂബ് ചാനലാണ് ഇ- ബുള്‍ജെറ്റ്. വാന്‍ലൈഫ് എന്താണെന്നും സാധാരണക്കാര്‍ക്കും അത് സാധ്യമാണെന്നും കാണിച്ച് തന്നവര്‍. വളരെ മോശം സാഹചര്യത്തില്‍ നിന്നും സ്വന്തം പ്രയത്നം കൊണ്ട് മാത്രം ഉയര്‍ന്ന് വന്ന ഇ- ബുള്‍ജെറ്റിനും ഇവരുടെ നെപ്പോളിയന്‍ എന്ന ക്യാരവാനും നിരവധി ആരാധകരാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലക്ഷ്വറി ടാക്സ് അടച്ച്, ആവശ്യമായ എല്ലാ പെര്‍മിറ്റും എടുത്താണ് നെപ്പോളിയന്‍ നിരത്തിലിറങ്ങുന്നത്. രാജ്യം മുഴുവന്‍ സഞ്ചരിച്ചപ്പോഴും നെപ്പോളിയന് യാതൊരു പ്രശ്നവും മിലിട്ടറി സോണുകളില്‍ നിന്ന് പോലും ഉണ്ടായിട്ടില്ല. എല്ലാ രേഖകളും കൃത്യമായി മെയിന്റൈന്‍ ചെയ്ത് പോകാറുള്ള ഇവര്‍ക്ക് ഒടുവില്‍ പണി കിട്ടിയത് സ്വന്തം നാടായ കേരളത്തില്‍ നിന്ന് തന്നെയാണ്.

പെറ്റിക്ക് പഴി കേട്ട് കൊണ്ടിരിക്കുന്ന എംവിഡി തന്നെയാണ് നെപ്പോളിയനെ കൊണ്ടുപോയത്. ടാക്സിന്റെയും മോഡിഫിക്കേഷന്റെയും പേരില്‍ വണ്ടി കസ്റ്റഡിയിലെടുത്തെന്നും ഭീമമായ തുക പിഴ ഒടുക്കാനാണ് പറയുന്നതെന്നും എബിനും ലിബിനും പറയുന്നു.