play-sharp-fill
‘യേശുദേവാ അങ്ങ് ഉയര്‍ത്ത് എഴുന്നേറ്റു വന്ന ദിവസം മാറിപ്പോയി.. ഇന്ന് നവമിയാ.. പോയിട്ട് പിന്നെ വാ; വൈറലായി നിവിന്‍ പോളിയുടെ പുതിയ ചിത്രങ്ങൾ; ഫോട്ടോയ്ക്ക് കിടിലന്‍ കമൻ്റുകള്‍

‘യേശുദേവാ അങ്ങ് ഉയര്‍ത്ത് എഴുന്നേറ്റു വന്ന ദിവസം മാറിപ്പോയി.. ഇന്ന് നവമിയാ.. പോയിട്ട് പിന്നെ വാ; വൈറലായി നിവിന്‍ പോളിയുടെ പുതിയ ചിത്രങ്ങൾ; ഫോട്ടോയ്ക്ക് കിടിലന്‍ കമൻ്റുകള്‍

സ്വന്തം ലേഖിക

കൊച്ചി: തൻ്റെ ആരാധകര്‍ക്കായി സമൂഹ മാധ്യമങ്ങളിലൂടെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കാറുള്ള നിവിന്‍ പോളിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

യേശുവിൻ്റെ മേക്കോവറിലുള്ള നിവിൻ പോളിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. നിമിഷങ്ങള്‍ക്കകം രസകരമായ കമൻ്റുകളാണ് പോസ്റ്റിനു താഴെയെത്തിയത്. ‘യേശുദേവാ അങ്ങ് ഉയര്‍ത്ത് എഴുന്നേറ്റു വന്ന ദിവസം മാറിപ്പോയി.. ഇന്ന് നവമിയാ.. പോയിട്ട് പിന്നെ വാ’ എന്നാണ് ഒരു രസികൻ്റെ കമൻ്റ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കര്‍ത്താവ്, ഈശോമിശിഹായ്ക്ക് സ്തുതി’ എന്നാണ് ഒരാള്‍ കമൻ്റ് ഇട്ടിരിക്കുന്നത്. ‘നിവിന്‍ പോളിക്ക് സുഖമായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും സുഖമായിരിക്കട്ടെ’ എന്ന് ഒരാള്‍ കുറിച്ചപ്പോള്‍ ‘കര്‍ത്താവേ നീ നിവിന്‍ പോളിടെ രൂപത്തിലും. മോന്‍സൻ്റെ കൈയില്‍ ഉള്ള ആ കല്ല് ഭരണി വാങ്ങാന്‍ വരുന്നത് ആണോ’ എന്ന മറ്റൊരാളുടെ കമൻ്റ് ചിരിപടര്‍ത്തി.

അതിനിടയില്‍ ഒരാള്‍ പി സി ജോര്‍ജ് കണ്ടിട്ട് വേണം അടുത്ത കോലാഹലമുണ്ടാവാന്‍’ എന്നാണ് കുറിച്ചത്. വേറൊരാള്‍ ‘ഈശോ’ സിനിമയുടെ വിവാദത്തെ ഓര്‍മ്മിപ്പിക്കുന്ന കമന്റ് ആണ് ഇട്ടത്. ‘ഈശോ ക്ക് പകരം യേശു ! യേശുനെ കോപ്പി അടിച്ചെന്നും പറഞ്ഞു അടുത്ത വിവാദത്തിനു സ്കോപ്പ് ആയി !’ എന്നാണു അയാള്‍ കുറിച്ചത്.

‘പേര് നിവിന്‍ പോളി എന്നായതു കൊണ്ടു പ്രശ്‌നമില്ല..അല്ലെങ്കില്‍ ഇവിടെത്തെ വികാരി ജീവികള്‍ സിനിമ ബഹിഷ്കരിച്ചേനെ’ എന്ന് തുടങ്ങി രസകരവും, കാലികമായതുമായ നിരവധി കമൻ്റുകളാണ് പോസ്റ്റിനു താഴെ വന്നു കൊണ്ടിരിക്കുന്നത്.