video
play-sharp-fill

ബലാത്സംഗക്കേസിൽ പ്രതിയാക്കിയതിനെതിരെ നിവിൻ പോളി നിയമപോരാട്ടത്തിന്; ഉയർന്നുവന്ന പീഡന ആരോപണം കള്ളക്കേസെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്ക് പ്രാഥമിക പരാതി നൽകി; എഫ്ഐആർ കോപ്പി കിട്ടിയശേഷം വിശദമായ പരാതി എഴുതി നൽകും

ബലാത്സംഗക്കേസിൽ പ്രതിയാക്കിയതിനെതിരെ നിവിൻ പോളി നിയമപോരാട്ടത്തിന്; ഉയർന്നുവന്ന പീഡന ആരോപണം കള്ളക്കേസെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്ക് പ്രാഥമിക പരാതി നൽകി; എഫ്ഐആർ കോപ്പി കിട്ടിയശേഷം വിശദമായ പരാതി എഴുതി നൽകും

Spread the love

കൊച്ചി: തനിക്കെതിരെ കഴിഞ്ഞ ദിവസം ഉയർന്നുവന്ന പീഡന ആരോപണം വ്യാജമെന്ന് നടൻ നിവിൻ പോളി. തനിക്കെതിരെയുള്ളത് കള്ളക്കേസെന്ന് ചൂണ്ടിക്കാട്ടി നിവിൻ പോളി ഡിജിപിക്ക് പ്രാഥമിക പരാതി നൽകി. തന്റെ പരാതി കൂടി പരിശോധിക്കണമെന്നും എഫ്ഐആർ കോപ്പി കിട്ടിയശേഷം വിശദമായ പരാതി എഴുതി നൽകും എന്നും നിവിൻ വ്യക്തമാക്കി.

കൊച്ചിയിലെ യുവതിയുടെ പരാതിയിൽ ബലാത്സംഗക്കേസിൽ പോലീസ് പ്രതി ചേർത്തതിനെതിരെ നടൻ നിവിൻ പോളി നിയമപോരാട്ടം നടത്തുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്കെതിരായ പരാതിക്ക് പിന്നിൽ ഗൂഡാലോചന ഉണ്ടെന്നും പരാതിക്കാരിയെ കണ്ടിട്ടുപോലുമില്ലെന്നാണ് നിവിന്‍റെ നിലപാട്.

തന്‍റെ പരാതി കൂടി സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിച്ച് നിലപാടിലെത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നിവിൻ മുന്നോട്ട് വയ്ക്കുന്നത്. മുൻകൂർ ജാമ്യം അടക്കം തേടി കോടതിയെ സമീപിക്കുന്നത് പോലീസ് നടപടിയുടെ പുരോഗതി നോക്കിയ ശേഷം മതി എന്നായിരുന്നു നിവിന് നേരത്തെ കിട്ടിയ നിയമോപദേശമെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group