Spread the love

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. എൻഡിഎ അധികാരത്തില്‍ വരും. കേരളത്തില്‍ യുഡിഫ് ഉം  എൽഡിഎഫ് ഉം  മുഖ്യ എതിരാളികള്‍.

video
play-sharp-fill

ഒരു നാണയത്തിന്റെ ഇരുവശമാണ് അവർ എന്നും അദ്ദേഹം വിമർശിച്ചു.

 

വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം എന്ന് തലവാചകത്തോടെയാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കേരളത്തില്‍ എയിംസ് യഥാര്‍ഥ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനം. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുമെന്നും തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള അതിവേഗ പാത യാഥാര്‍ഥ്യമാക്കുമെന്നും പ്രകടന പത്രികയിലുണ്ട്.

 

നിര്‍ധന കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ രണ്ട് എല്‍പിജി സിലിണ്ടര്‍ സൗജന്യമായി നല്‍കും, ഒരോ വീടിനും പ്രതിമാസം 20000 ലിറ്റര്‍ സൗജന്യ കുടിവെള്ളം, ക്ഷേമ പെൻഷൻ 3000 രൂപയാക്കും, ദേവസ്വം ബോര്‍ഡുകള്‍ പുന:സംഘടിപ്പിക്കും, ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്.

 

കേരളത്തില്‍ ബിജെപി സ്വന്തം സർക്കാർ തുടങ്ങാൻ പോകുന്നു. നീണ്ട കാലത്തോളമായി എല്‍ഡിഎഫും യുഡിഎഫും മാച്ച്‌ ഫിക്സിംഗ്. നടത്തുന്നു. അത് ഇനി ജനങ്ങള്‍ അനുവദിക്കില്ല. ഭരണം കൊണ്ട് യാതൊരു വികസനവും ഉണ്ടായിട്ടില്ല. ഭരണം ലഭിച്ചാല്‍ ശബരിമല സ്വർണ്ണക്കവർച്ചക്കാരെ നിയമത്തിന് മുന്നില്‍കൊണ്ടുവരും.

 

ജനങ്ങള്‍ വികസിത കേരളം ആഗ്രഹിക്കുന്നു. അഴിമതിയുടെ മാച്ച്‌ ഫിക്സിങ് ആണ് നടന്നുകൊണ്ടിരുന്നത്. അതിന് ജനങ്ങള്‍ മറുപടി നല്‍കും.കേരള സമ്പദ് വ്യവസ്ഥയുടെ വളർച്ച പിന്നോട്ടാണ്. UDFഉം LDFമാണ് ഉത്തരവാദികള്‍.

 

ഇരുമുന്നണികളെയും ജനങ്ങള്‍ക്ക് മടുത്തു. കേരളീയർ മാറ്റം ആഗ്രഹിക്കുന്നുണ്ട്. വികസിത കേരളം, സുരക്ഷിതകേരളം എന്നിവയാണ് ബിജെപി പ്രകടനപത്രികയിലെ മുദ്രാവാക്യം. രാഹുല്‍ഗാന്ധി പ്രീണനരാഷ്ട്രീയമാണ് പയറ്റുന്നത്. ഹിന്ദുവിരുദ്ധ നിലപാട് സ്വീകരിക്കുന്ന DMKയാണ് തമിഴ്നാട്ടില്‍ കൂട്ടാളിയെന്നും അദ്ദേഹം വിമർശിച്ചു.