നിസാമുദിൻ എക്സ്പ്രസ് ട്രെയിൻ കവർച്ച; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ടു
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: നിസാമുദിൻ – തിരുവനന്തപുരം എക്സ്പ്രസിലെ കവർച്ചയ്ക്ക് പിന്നിലെ പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതായി സൂചന. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. കവർച്ചയ്ക്ക് പിന്നിൽ കുപ്രസിദ്ധ മോഷ്ടാവ് അഗ്സർ ബാഷയെന്ന് പൊലീസ് സംശയിക്കുന്നു.
ഇയാൾ ട്രെയിനിൽ ഒപ്പം ഉണ്ടായിരുന്നെന്ന് യാത്രക്കാരിയായ വിജയലക്ഷ്മി തിരിച്ചറിഞ്ഞു. മൂന്ന് സ്ത്രീകളെയാണ് പ്രതി മയക്കി കിടത്തി കവർച്ച നടത്തിയത്. റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുപ്രസിദ്ധ മോഷ്ടാവ് അഗ്സർ ബാഷ നിസാമുദിൻ എക്സ്പ്രസിൽ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിജയലക്ഷ്മിയും മകൾ ഐശ്വര്യയും സഞ്ചരിച്ച കോച്ചിൽ ഇയാൾ ഉണ്ടായിരുന്നതായും പൊലീസ് സംശയിക്കുന്നു. വിജയലക്ഷ്മി ഇയാളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. സമാനമായ രീതിയിൽ ഇതിന് മുൻപും ഇയാൾ മോഷണം നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.