video
play-sharp-fill

ഉള്ളി വിലക്കയറ്റത്തേക്കുറിച്ച് ചോദിച്ചപ്പോൾ ‘ഞാൻ അധികം ഉള്ളി കഴിക്കാറില്ലെന്നു’ നിർമല സീതാരാമൻ പാർലമെന്റിൽ

ഉള്ളി വിലക്കയറ്റത്തേക്കുറിച്ച് ചോദിച്ചപ്പോൾ ‘ഞാൻ അധികം ഉള്ളി കഴിക്കാറില്ലെന്നു’ നിർമല സീതാരാമൻ പാർലമെന്റിൽ

Spread the love

 

സ്വന്തം ലേഖിക

ദില്ലി : ഉള്ളി വിലക്കയറ്റത്തേക്കുറിച്ച് പാർലമെന്റിൽ ചോദിച്ചപ്പോൾ ഞാൻ അധികം ഉള്ളി കഴിക്കാറില്ലെന്നായിരുന്നു നിർമല സീതാരാമന്റെ മറുപടി.രാജ്യത്ത് ഉള്ളിയുടെ വിലക്കയറ്റം തടയാൻ കേന്ദ്ര സർക്കാർ സ്വീകരിച്ച വിവിധ നടപടികൾ വിശദീകരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ഞാൻ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല.ഉള്ളിക്ക് ഭഷണത്തിൽ അധികം പ്രാധാന്യം കൊടുക്കാത്ത കുടുംബത്തിൽ നിന്നുമാണ് ഞാൻ വരുന്നത്.-നിർമല സീതാരാമൻ.മന്ത്രിയുടെ പരാമർശം സഭാംഗങ്ങളിൽ ചിരി പടർത്തി.എന്നാൽ ഉള്ളി കൂടുതൽ കഴിക്കുന്നത് പ്രകോപനത്തിനിടയാക്കുമെന്ന് സഭയിൽ മറ്റൊരംഗം അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി, സ്റ്റോക്ക് പരിധി നടപ്പാക്കി, വിദേശത്തു നിന്നും ഉള്ളി ഇറക്കുമതി ചെയ്തു, ഉള്ളി അധികമുള്ള പ്രദേശങ്ങളിൽ നിന്നും ഉള്ളി ക്ഷാമം നേരിടുന്ന സ്ഥലങ്ങളിലേക്ക് വിതരണം ചെയ്തു എന്നിങ്ങനെ വില വർധനവ് തടയാൻ നിരവധി മാർഗങ്ങൾ സ്വീകരിച്ചെന്നും ഇടപാടുകളിൽ നിന്ന് ഇടനിലക്കാരെ പൂർണമായും ഒഴിവാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.