play-sharp-fill
നിർമൽ ലോട്ടറിയുടെ ഒന്നാം സമ്മാനം ദരിദ്രരായ ആക്രിപെറുക്കുകാർക്ക്

നിർമൽ ലോട്ടറിയുടെ ഒന്നാം സമ്മാനം ദരിദ്രരായ ആക്രിപെറുക്കുകാർക്ക്

സ്വന്തം ലേഖിക

പത്തനംതിട്ട: സംസ്ഥാന നിർമ്മൽ ലോട്ടറി ഒന്നാം സമ്മാനം തമിഴ്നാട് സ്വദേശികൾക്ക്. മല്ലപ്പള്ളിയിൽ ആക്രി പെറുക്കി ഉപജീവനം നടത്തുന്ന ദമ്പതികൾക്കാണ് നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം ലഭിച്ചത്. രാജപാളയം വടക്ക് മലയടിപ്പെട്ടി എം.ജി.ആർ. നഗർ രണ്ടിൽ സുബ്രഹ്മണ്യം(സുപ്രൻ), ഭാര്യ ലക്ഷ്മി എന്നിവരെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.മല്ലപ്പള്ളിയിൽ ലോട്ടറി വിൽപ്പന നടത്തുന്ന പി.പി.സന്തോഷിൽ നിന്നെടുത്ത എൻ.എൽ.597286 നമ്പർ ടിക്കറ്റാണ് സമ്മാനാർഹമായത്.നേരത്തേ പല തവണകളായി 5000 രൂപ വരെയുള്ള സമ്മാനങ്ങൾ കിട്ടിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയും വലിയ തുക ലഭിക്കുന്നത്. 22 വർഷമായി മല്ലപ്പള്ളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡ് തുരുത്തിപ്പള്ളിൽ വാടകയ്ക്കെടുത്ത ഷെഡ്ഡിലാണ് താമസം. അഞ്ച് മക്കളിൽ മൂന്ന് പേർ തമിഴ്നാട്ടിലാണ്. ലോട്ടറിയിലൂടെ ലഭിക്കുന്ന പണം രോഗിയായ ഭർത്താവിന് ചികിത്സക്കാനും വീട് വയ്ക്കാനും ആദ്യം ഉലയോഗിക്കുമെന്ന് ലക്ഷ്മി പറഞ്ഞു.