play-sharp-fill
നാളത്തെ സൂര്യോദയം നിർഭയയ്ക്ക് : പ്രതികളുടെ അവസാന ആഗ്രഹം ചോദിച്ചറിഞ്ഞ് ജയിലധികൃതർ : ആരാച്ചാർ പവൻ കുമാർ ജല്ലാദ് തയാറെടുപ്പുകൾ പൂർത്തിയാക്കി : വധശിക്ഷ സ്റ്റേ ചെയ്യണമെന്നഭ്യർഥിച്ച് പ്രതികൾ സമർപ്പിച്ച ഹർജി വിചാരണക്കോടതി ഇന്നുച്ചയ്ക്കു  പരിഗണിക്കും

നാളത്തെ സൂര്യോദയം നിർഭയയ്ക്ക് : പ്രതികളുടെ അവസാന ആഗ്രഹം ചോദിച്ചറിഞ്ഞ് ജയിലധികൃതർ : ആരാച്ചാർ പവൻ കുമാർ ജല്ലാദ് തയാറെടുപ്പുകൾ പൂർത്തിയാക്കി : വധശിക്ഷ സ്റ്റേ ചെയ്യണമെന്നഭ്യർഥിച്ച് പ്രതികൾ സമർപ്പിച്ച ഹർജി വിചാരണക്കോടതി ഇന്നുച്ചയ്ക്കു പരിഗണിക്കും

സ്വന്തം ലേഖകൻ

ഡൽഹി: നിർഭയയുടെ ഘാതകർക്ക് നാളെ അന്ത്യം. നാലു പ്രതികൾക്കായി തിഹാർ ജയിലിൽ കഴുമരമൊരുക്കി. മുകേഷ് സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവർക്ക് ഇന്ന് അവസാന രാത്രി. നാളെ പുലർച്ചെ 5.30ന് നാലു പേരെയും തൂക്കിലേറ്റും.2013 സെപ്റ്റംബർ 13നു വിചാരണക്കോടതി വിധിച്ച ശിക്ഷ നടപ്പാകാനിരിക്കെ പ്രതികൾ അസ്വസ്ഥരാണ്. ഏറ്റവുമധികം അസ്വസ്ഥത പ്രകടിപ്പിക്കുന്നത് അക്ഷയ് സിങ്ങാണ്.


 

ശിക്ഷാദിനം അടുത്തിരിക്കെ എല്ലാവരും മുഴുവൻ സമയവും സി.സി. ടിവി നിരീക്ഷണത്തിലാണ്. സെല്ലുകൾക്കരികിൽ കൂടുതൽ കാവൽക്കാരെ നിയോഗിച്ചു. ഡൽഹി എയിംസിൽ നിന്നുള്ള മാനസികാരോഗ്യ വിദഗ്ധർ പ്രതികൾക്ക് അവസാന ദിവസങ്ങളിൽ കൗൺസിലിങ് നൽകിയിരുന്നു. മുകേഷും പവനും കഴിഞ്ഞ വെള്ളിയാഴ്ചയും വിനയ് ശർമ ഇന്നലെയുമാണ് അവസാനമായി കുടുംബാംഗങ്ങളെ കണ്ടത്. അക്ഷയ് കഴിഞ്ഞ മാസം ബന്ധുക്കളുമായി സംസാരിച്ചിരുന്നു.പ്രതികളുടെ ഉയരവും തൂക്കവുമുള്ള ഡമ്മികളും പിന്നീടു മണൽച്ചാക്കുകളും തൂക്കിലേറ്റി ആരാച്ചാർ പവൻ കുമാർ ജല്ലാദ് തയാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ധുക്കളുമായി പ്രതികളുടെ അവസാന കൂടിക്കാഴ്ചകൾ കഴിഞ്ഞു. അവസാന ആഗ്രഹം ചോദിക്കുന്നതടക്കമുള്ള ഔപചാരികതകൾ ഇന്നുച്ചയോടെ നടത്തും.2012 ഡിസംബർ 16നു രാത്രിയാണ് ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ 23 വയസുകാരിയായ പാരാമെഡിക്കൽ വിദ്യാർഥിനി ക്രൂരമായ പീഡനത്തിനിരയായത്.
അർധപ്രാണനോടെ ബസിൽനിന്നു വലിച്ചെറിയപ്പെട്ട അവൾ ഡൽഹിയിലെയും പിന്നീടു സിംഗപ്പുരിലെയും ആശുപത്രികളിൽ മരണത്തോടു മല്ലടിച്ചു. ഡിസംബർ 29ന് ആ പോരാട്ടം അവസാനിച്ചു. ആറു പ്രതികളിൽ പ്രധാനിയായിരുന്ന രാംസിങ് തിഹാർ ജയിലിൽ ജീവനൊടുക്കിയിരുന്നു.

 

 

പ്രായപൂർത്തിയാകാത്ത പ്രതി ജുവനൈൽ ഹോമിൽ മൂന്നു വർഷത്തെ വാസത്തിനു ശേഷം മോചിതനായി. ജനുവരി 22, ഫെബ്രുവരി ഒന്ന്, മാർച്ച് മൂന്ന് ദിവസങ്ങളിൽ ശിക്ഷ നടപ്പാക്കാനായി മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികൾക്കു നിയമപരമായ മാർഗങ്ങൾ ശേഷിച്ചിരുന്നതിനാൽ മാറ്റിവച്ചു. നാലാമത്തെ മരണവാറന്റിലാണു നാളത്തെ തീയതി കുറിച്ചത്. അതേസമയം നാളെ പുലർച്ചെ നടപ്പാക്കാനിരിക്കുന്ന വധശിക്ഷ സ്റ്റേ ചെയ്യണമെന്നഭ്യർഥിച്ച് പ്രതികൾ സമർപ്പിച്ച ഹർജി വിചാരണക്കോടതി ഇന്നുച്ചയ്ക്കു 12ന് പരിഗണിക്കും.

 

രാഷ്ട്രപതിക്ക് അക്ഷയ് സമർപ്പിച്ച രണ്ടാം ദയാഹർജിയിൽ തീരുമാനമായിട്ടില്ല, ഇയാളുടെ ഭാര്യ നൽകിയ വിവാഹമോചന ഹർജി കോടതിക്കു മുന്നിലാണ്, സംഭവസമയത്തു തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നു കാട്ടി പവൻ സുപ്രീം കോടതിയിൽ നൽകിയ തിരുത്തൽ ഹർജി തീർപ്പായിട്ടില്ല തുടങ്ങി കോവിഡ് ഭീതിയിലായ രാജ്യത്ത് വധശിക്ഷ നടപ്പാക്കാനുള്ള സാഹചര്യമില്ലെന്നു വരെയുള്ള വാദങ്ങളാണു ഹർജിയിലുള്ളത്.ശിക്ഷ നടപ്പാക്കുന്നതിനെതിരേ രാജ്യാന്തര നീതിന്യായക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഹർജിയിൽ സൂചിപ്പിക്കുന്നു.