play-sharp-fill
വധശിക്ഷയ്ക്ക് സ്റ്റേ ആവശ്യപ്പെട്ട് നിർഭയ കേസ് പ്രതികൾ രാജ്യാന്തര കോടതിയിലേയ്ക്ക്

വധശിക്ഷയ്ക്ക് സ്റ്റേ ആവശ്യപ്പെട്ട് നിർഭയ കേസ് പ്രതികൾ രാജ്യാന്തര കോടതിയിലേയ്ക്ക്

സ്വന്തം ലേഖകൻ

ഡൽഹി : വധശിക്ഷയ്ക്കെതിരെ അപ്രതീക്ഷിത നീക്കവുമായി നിർഭയ കേസ് പ്രതികൾ. രാഷ്ട്രപതി ദയാഹർജി തള്ളിയതുൾപ്പെടെ രാജ്യത്തെ എല്ലാ നിയമവഴികളും അടഞ്ഞതോടെ വധശിക്ഷ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതികളായ അക്ഷയ്, പവൻ, വിനയ് എന്നിവർ രാജ്യാന്തര നീതിന്യായ കോടതിയെ (ഐസിജെ) സമീപിച്ചിരിക്കുകയാണെന്ന് റിപ്പോർട്ട് .


നിർഭയ കേസ് പ്രതികളിലൊരാളായ മുകേഷ് സിങ് വീണ്ടും തിരുത്തൽ ഹർജിക്ക് അനുമതി തേടി നൽകിയ ഹർജി ഇനി യാതൊരു രക്ഷാമാർഗവും ബാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി തിങ്കളാഴ്ച തള്ളിയതിനു പിന്നാലെയാണ് ഈ നീക്കമുണ്ടായതെന്നാണു നിഗമനം. ഈ മാസം 20നു രാവിലെ 5.30നു നിർഭയ കേസിലെ 4 കുറ്റവാളികളെയും തൂക്കിലേറ്റാൻ പട്യാല ഹൗസ് കോടതി മരണ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group