play-sharp-fill
കൊറോണ വൈറസ് ബാധ ജാഗ്രത നിർദേശം ലംഘിച്ച രണ്ട് പേർക്കെതിരെ കേസെടുത്തു

കൊറോണ വൈറസ് ബാധ ജാഗ്രത നിർദേശം ലംഘിച്ച രണ്ട് പേർക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ

കോഴിക്കോട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശം ലംഘിച്ചതിന് രണ്ട് പേർക്കെതിരെ കേസ്. കോഴിക്കോട് പേരാമ്പ്രയിലാണ് രണ്ട് പേർക്കെതിരെ നടപടിയെടുത്തത്.


വിദേശത്തു നിന്ന് എത്തിയതിനാൽ വീട്ടിൽ കഴിയണമെന്ന നിർദ്ദേശം ഇരുവരും പാലിച്ചില്ല. അറസ്റ്റിനു സമാനമായ നോട്ടീസും 28 ദിവസം വീട്ടിൽ നിന്നു പുറത്തിറങ്ങരുതെന്ന കർശന നിർദേശവും ഇരുവർക്കും നൽകിയിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ കഴിഞ്ഞ 28 ദിവസത്തിനിടെ വിദേശത്തു നിന്ന് എത്തിയവർ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലോ 1077, 1056 എന്നീ നമ്പറുകളിലോ വിവരമറിയിക്കണം. റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കേരള ഹൈക്കോടതിയിലടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അടിയന്തര സ്വഭാവമുള്ള കേസുകളും ഹർജികളും മാത്രമേ ഹൈക്കോടതി പരിഗണിക്കുകയുള്ളൂ. മീഡിയേഷനുകളും അദാലത്തുകളും താൽക്കാലികമായി നിർത്തി വച്ചു. സന്ദർശകർക്കും നിയന്ത്രണം ഏർപ്പെടുത്തി.