നിപ വൈറസ്; ജനങ്ങൾക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിപ വൈറസ് ഡിസംബർ മുതൽ ജൂൺ വരെയുള്ള കാലയളവിൽ പടരുന്നതിനാൽ ആരോഗ്യവകുപ്പ് ജനങ്ങൾക്ക് കനത്ത ജാഗ്രതാ നിർദേശം നൽകുന്നു. ഈ കാലയളവിൽ പൊതുജനങ്ങൾ ഫലങ്ങളും പച്ചക്കറികളും കഴിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദേശത്തിൽ പറയുന്നു. പുറത്ത് നിന്ന് വാങ്ങുന്ന പച്ചക്കറികളും ഫലങ്ങളും നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ. ചുമ ഉൾപ്പെടെ നിപ ലക്ഷണങ്ങളുമായി വരുന്നവരെ പരിശോധിക്കാൻ പ്രത്യേക മേഖലകൾ തന്നെ ആശുപത്രിയിൽ സജ്ജമാക്കണം. ചുമയുളളവർ വീടിന് പുറത്തിറങ്ങുമ്പോൾ മാസ്‌കോ ടൗവലോ ഉപയോഗിക്കണം തുടങ്ങിയ കാര്യങ്ങൾ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. മെഡിക്കൽ കോളേജുകൾ, ജില്ലാ താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം മേൽ നിർദേശപ്രകാരം സജ്ജീകരണങ്ങൾ ഒരുക്കാൻ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
Third Eye News Live
0