സ്വന്തം ലേഖകൻ
കുറിച്ചി: എം.സി റോഡിൽ ചിങ്ങവനം കുറിച്ചിയിൽ റോഡ് മുറിച്ചു കടന്ന ബൈക്ക് യാത്രക്കാരനെ കെഎസ്ആർടിസി ബസ് ഇടിച്ചു വീഴ്ത്തി. മീൻകച്ചവടക്കാരനായ ബൈക്ക് യാത്രക്കാരനു സാരമായി പരിക്കേറ്റു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിൽ മാത്രം. കുറിച്ചി സ്വദേശിയായ മീൻകച്ചവടക്കാരൻ പ്രകാശനാണ് അപകടത്തിൽ പരിക്കേറ്റത്.
ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ചങ്ങനാശേരി ഭാഗത്തു നിന്നും വരികയായിരുന്നു സൂപ്പർ ഫാസ്റ്റ്. കുറിച്ചിയിലെ പട്രോൾ പമ്പിനു മുന്നിൽ നിന്നു റോഡ് മുറിച്ചു കടന്ന് പമ്പിലേയ്ക്കു കയറുകയായിരുന്നു പ്രകാശൻ സഞ്ചരിച്ചിരുന്ന ബൈക്ക്. നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി ബസ് ബൈക്ക് റോഡ് മുറിച്ചു കടക്കുന്നത് കണ്ട് ബ്രേക്ക് ചെയ്‌തെങ്കിലും ഇടിച്ചു വീഴ്ത്തിയിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീണ പ്രകാശൻ ബോധരഹിതനായി. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സ നൽകി. തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെഎസ്ആർടിസി ബസ് റോഡിനു നടുവിൽ കിടന്നതോടെ അരമണിക്കൂറോളം ഗതാഗതവും തടസപ്പെട്ടു.