
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വപ്നയും സംഘവും 2019 ജൂലൈ മുതലാണ് സ്വർണ്ണ കടത്ത് ആരംഭിച്ചതെന്ന് കസ്റ്റംസ് കണ്ടെത്തി. നയതന്ത്ര ബാഗേജിലൂടെയും അല്ലാതെയും 23 തവണ സ്വർണം കടത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. ഫൈസൽ ഫരീദിനെ കൂടാതെ മറ്റ് ചിലരും വിദേശത്ത് നിന്ന് സ്വർണ്ണം അയച്ചിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ രേഖ ചമച്ച കേസില്‍ സ്വപ്ന സുരേഷിനിതിരായ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. സ്വപ്ന സുരേഷിനെ രണ്ടാംപ്രതിയാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഒന്നാംപ്രതി ബിനോയ് ജേക്കബ് സ്വപ്നയെപോലെ വ്യജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന് സംശയിക്കുന്നതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതസമയം സ്വർണ്ണ കള്ളക്കടത്ത് കേസിൽ എൻഐഎയുടെയും കസ്റ്റംസിന്‍റെയും റെയ്ഡ് ഇന്നും തുടരും. സരിതിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്തേക്കും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനമൊട്ടാകെ വിവിധ സംഘങ്ങൾ പ്രവർത്തിച്ചിരുന്നതായാണ് നിലവിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ







