video
play-sharp-fill

എന്‍ജിഒ യൂണിയന്‍ പരിസ്ഥിതി ദിനം ആചരിച്ചു

എന്‍ജിഒ യൂണിയന്‍ പരിസ്ഥിതി ദിനം ആചരിച്ചു

Spread the love

കോട്ടയം: വിവിധ ഏരിയാ കേന്ദ്രങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ട് എന്‍ജിഒ യൂണിയന്‍ പരിസ്ഥിതി ദിനം ആചരിച്ചു. കോട്ടയം ടൗണ്‍ ഏരിയയില്‍ നാട്ടകം വില്ലേജ് ഓഫീസ് വളപ്പില്‍ തെങ്ങിന്‍തൈ നട്ട് ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ സംസ്ഥാന കമ്മറ്റിയംഗം ടി ഷാജി, ജില്ലാ സെക്രട്ടറിയേറ്റംഗം കെ ഡി സലിംകുമാര്‍, ടൗണ്‍ ഏരിയ സെക്രട്ടറി സിയാദ് ഇ എസ്‌, ഏരിയ പ്രസിഡന്റ് എം ആര്‍ പ്രമോദ്കുമാര്‍, വി പി സുബിന്‍, ഷണ്മുഖന്‍ ആചാരി തുടങ്ങിയവര്‍ പങ്കെടുത്തു.