video
play-sharp-fill

എന്‍ജിഒ യൂണിയന്‍ കൊവിഡ് ഹെല്‍പ് ഡെസ്ക് ആരംഭിച്ചു

എന്‍ജിഒ യൂണിയന്‍ കൊവിഡ് ഹെല്‍പ് ഡെസ്ക് ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊവിഡ് മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി എന്‍ജിഒ യൂണിയന്‍ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കരുതല്‍ ഹെല്‍പ് ഡെസ്ക് ആരംഭിച്ചു. യൂണിയന്‍ ജില്ലാ കമ്മറ്റി ഓഫീസിലാണ് ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തിക്കുന്നത്.

സര്‍ക്കാര്‍ സേവനങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ ഹെല്‍പ് ഡെസ്കിലൂടെ സഹായം ലഭ്യമാണ്. ഇതിനായി 9497089163, 9497386741, 0481-2972162, 0481-2584862, 0481-2562162 എന്നീ നമ്പരുകളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 7 മണി വരെ ബന്ധപ്പെടാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി എന്‍ വാസവന്‍ ഹെല്‍പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ, സംസ്ഥാന കമ്മിറ്റിയംഗം ടി ഷാജി, വി സി അജിത്കുമാര്‍, കെ ഡി സലിംകുമാര്‍, സിയാദ് ഇ എസ്‌, ലക്ഷ്മി മോഹന്‍, അനില്‍ കെ എന്‍, എം ആര്‍ പ്രമോദ്, ഹരീഷ് എസ്‌ പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.