ചങ്ങനാശ്ശേരി പെരുന്തുരുത്തിയിൽ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പത്ത് വാഹനങ്ങളിൽ ഇടിച്ചു: ബസ് കടയിലേക്ക് ഇടിച്ചുകയറിയ അപകടത്തിൽ രണ്ടു പേർ മരിച്ചു : അപകടത്തിൻ്റെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

സ്വന്തം ലേഖകൻ

തിരുവല്ല : എം സി റോഡിൽ ചങ്ങനാശേരിയ്ക്കും തിരുവല്ലയ്ക്കും ഇടയിൽ പെരുന്തുരുത്തിയിൽ കെഎസ് ആർ ടി സി ബസ് അപകടത്തിൽപ്പെട്ട് ഒരു സ്ത്രീ അടക്കം രണ്ടു പേർ മരിച്ചു. എം സി റോഡിലൂടെ വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് പെരുന്തുരുത്തിക്ക് സമീപത്തെ ഫർണിച്ചർ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിൽ 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവല്ല പൊലീസും കെ എസ് ആർ ടി സി അധികൃതരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടർ യാത്രികനെ ഇടിച്ച് ശേഷം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഒരു സ്ത്രീ ഉൾപ്പെടെ രണ്ടു പേർ ആണ് മരിച്ചത്. പരുക്കേറ്റ 18 പേർ താലൂക്ക് ആശുപത്രിയിലും 2 പേർ സ്വകാര്യ മെഡിക്കൽ കോളജ് ആശുപ്രതിയിലും ചികിത്സയിൽ ആണ്. ബസ് പൂർണമായും തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെയും പരിക്കേറ്റവരെയും പുറത്തെടുത്തത്.