കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുക: കേരള എൻ.ജി.ഒ.യൂണിയൻ കോട്ടയം ജില്ലാ സമ്മേളനം
സ്വന്തം ലേഖകൻ
കോട്ടയം: കേരള എൻ.ജി.ഒ യൂണിയന്റെ 57-മത് ജില്ലാ സമ്മേളനം ഇന്നലെ ( തിങ്കൾ ) സമാപിച്ചു.കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെൻററിൽ ഞായറാഴ്ച്ച ആരംഭിച്ച ജില്ലാ സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിയാണ് ഉദ്ഘാടനം ചെയ്തത്.
സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്നലെ രാവിലെ (തിങ്കൾ )സംഘടനാ റിപ്പോർട്ടിൽ മേൽ നടന്ന ചർച്ചയിൽ വിവിധ ഏരിയാകളെ പ്രതിനിധീകരിച്ച് കൃഷ്ണകുമാർ.വി (വൈക്കം), കെ.സൈഫി മോൾ (മീനച്ചിൽ ), എസ്.മഞ്ജു (കാഞ്ഞിരപ്പള്ളി),റീനാമോൾ വി.ബി(പാമ്പാടി), കെ.രാജു (ചങ്ങനാശ്ശേരി), ബിലാൽ.കെ.റാം (ആർപ്പൂക്കര – ഏറ്റുമാനൂർ), പി.ഡി. പൊന്നപ്പൻ (കോട്ടയം ടൗൺ ), കെ.ബി ഷാജി(സിവിൽ സ്റ്റേഷൻ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉയർന്ന് വന്ന ചർച്ചകൾക്ക് യൂണിയൻ സംസ്ഥാന ട്രഷറർ എൻ.നിമൽരാജ് മറുപടി പറഞ്ഞു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ആർ. സാജൻ, സീമ. എസ്.നായർ, സംസ്ഥാന കമ്മിറ്റിയംഗം പി.എൻ.കൃഷ്ണൻ നായർ എന്നിവർ സമ്മേളനത്തിൽ സംബന്ധിച്ചു.
ഷീന ബി.നായർ കൺവീനറായ 25 അംഗ ജില്ലാ വനിതാ സബ് കമ്മിറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു.
ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ‘ഭരണഘടനാ മൂല്യങ്ങളും തൊഴിലാളി വർഗ പോരാട്ടങ്ങളും’ എന്ന വിഷയത്തിൽ ഡോ.എ.സമ്പത്ത് പ്രഭാഷണം നടത്തി.
തുടർന്ന് നടന്ന സുഹൃദ് സമ്മേളനം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു.
സാബു ഐസക് കെ (ജില്ലാ സെക്രട്ടറി, കെ.എസ്.ടി.എ) ,ഒ.ആർ പ്രദീപ് കുമാർ (ജില്ലാ സെക്രട്ടറി, കെ.ജി.ഒ.എ ),മജീദ് വി.പി (ജനറൽ സെക്രട്ടറി, എം.ജി.യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ), വിജുമോൻ എ.എസ് (ജില്ലാ സെക്രട്ടറി, കെ.എം.സി.എസ്. യു ), നിഥിൻ.എസ് (ജില്ലാ സെക്രട്ടറി,പി.എസ്.സി.ഇ.യു), രാഹുൽ രാജ് (ജില്ലാ സെക്രട്ടി, കെ.ജി.എൻ.എ), ജിഷ മേരി മാത്യു (എ.കെ.പി.സി.ടി.എ),
വി.പി.ശ്രീരാമൻ(ബെഫി ), വി.കെ രമേശ് (എൽ.ഐ. സി.ഇ.യു), അമൃത് രാജ് എം.വി (ജില്ലാ സെക്രട്ടറി, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ) എന്നിവർ സുഹൃദ് സമ്മേളനത്തിൽ പങ്കെടുത്തു.
ജില്ലാ സെക്രട്ടറി ഉദയൻ വി.കെ സ്വാഗതവും, ജില്ലാ ജോയിന്റ് സെക്രട്ടറി എം.എൻ.അനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി.
ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, അഴിമതി രഹിതവും കാര്യക്ഷമവും ജനോപകാരപ്രദവുമായ സിവിൽ സർവ്വീസ് യാഥാർത്ഥ്യമാക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, എല്ലാ ജീവനക്കാർക്കും നിർവചിക്കപ്പെട്ട
പെൻഷൻ ഉറപ്പു വരുത്തുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, വർഗീയതയെ ചെറുക്കുക, മതനിരക്ഷേപ മൂല്യങ്ങൾ സംരക്ഷിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, സ്വകാര്യ വല്കരണ നടപടികൾ അവസാനിപ്പിക്കുക തുടങ്ങി 18 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. ജില്ലാ പ്രസിഡന്റിന്റെ ഉപസംഹാര പ്രസംഗത്തോടെ വൈകിട്ട് 5.30 ന് സമ്മേളനം സമാപിച്ചു