play-sharp-fill
എൻ.ജി.ഒ. അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

എൻ.ജി.ഒ. അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാന ചരക്ക് സേവന വകുപ്പിലെ ഓഫീസ് അറ്റൻഡന്റ് തസ്തിക ഇല്ലാതാക്കി മറ്റ് വകുപ്പിലയ്ക്ക് മാറ്റുവാനുള്ള തീരുമാനത്തിനെതിരെ കേരള എൻ.ജി.ഒ. അസോസിയേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ കോട്ടയം ഡപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. അസോസിയേഷർ ജില്ലാ പ്രസിഡന്റ് രഞ്ജു കെ മാത്യു ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി ബോബിൻ വി .പി . അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സതീഷ് ജോർജ് , സാബു ജോസഫ് , അഷ്‌റഫ് പറപ്പള്ളി , സഞ്ജയ് എസ്. നായർ , ഡിപ്പാർട്ട്‌മെന്റ് കമ്മിറ്റി ജില്ലാ കൺവീനർ കെ.സി. പ്രതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചരക്ക് സേവന വകുപ്പിലെ ഓഫീസ് അറ്റൻഡന്റ് തസ്തിക ഇല്ലാതാക്കിയ ഉത്തരവിനെതിരെ കേരള എൻ.ജി.ഒ. അസോസിയേഷൻ കോട്ടയം ഡപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ജില്ലാ പ്രസിഡന്റ് രഞ്ജു കെ. മാത്യു ഉദ്ഘാടനം ചെയ്യ്തു.