നിയമസഭയിൽ 50 വർഷം പൂർത്തീകരിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കേരള എൻ ജി ഒ അസോസിയേഷൻ ആദരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കേരള നിയമസഭയിൽ പുതുപ്പള്ളിയുടെ ജനപ്രതിനിധിയായി 50 വർഷം പൂർത്തീകരിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കേരള എൻ ജി ഒ അസോസിയേഷൻ ആദരിച്ചു.

അസോസിയേഷൻ പ്രവർത്തകർ ചേർന്ന് ത്രിവർണ്ണ പുഷ്പഹാരം അണിയിച്ചു. ഡി സി സി പ്രസിഡൻറ് ജോഷി ഫിലിപ്പ് , അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ , ജനറൽ സെക്രട്ടറി എസ് രവീന്ദ്രൻ , എ.പി. സുനിൽ ,

ഉദയ സൂര്യൻ , തോമസ് ഹെർബിറ്റ് , എസ് ഷർമ്മിള , എം. എസ്. ഗണേശൻ , രഞ്ജു കെ മാത്യു , ബോബിൻ വി .പി . എന്നിവർ പ്രസംഗിച്ചു .