Spread the love

തിരുവനന്തപുരം: നെയ്യാറ്റിൻകര വ്ളാത്താങ്കരയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. 33കാരിയായ അൽമയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

video
play-sharp-fill

കുടുംബ വഴക്കിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വഴക്കിന് പിന്നാലെ അൽമയെ കുത്തിക്കൊന്ന വിഷ്ണു പിന്നീട് അയൽവീട്ടിൽ എത്തി വിവരം അറിയിച്ചതായും, തുടർന്ന് അയൽവാസികൾ പൊലീസിനെ വിവരമറിയിച്ചതായുമാണ് വിവരം.

ട്യൂഷൻ സെന്ററിൽ അധ്യാപകനായ വിഷ്ണുവും അൽമയും പത്ത് വർഷം മുമ്പാണ് വിവാഹിതരായത്. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ദമ്പതികൾക്ക് മക്കളില്ല. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group