play-sharp-fill
കൊക്കയാറിൽ കാണാതായ മൂന്ന് വയസ്സുകാരൻ സച്ചുവിന്റെ മൃത​ദേഹം കണ്ടെത്തിയത് മൂന്ന് ദിവസത്തിന് ശേഷം; ആൻസിക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

കൊക്കയാറിൽ കാണാതായ മൂന്ന് വയസ്സുകാരൻ സച്ചുവിന്റെ മൃത​ദേഹം കണ്ടെത്തിയത് മൂന്ന് ദിവസത്തിന് ശേഷം; ആൻസിക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

സ്വന്തം ലേഖകൻ

ഇടുക്കി: കൊക്കയാറിൽ ഉരുൾ പൊട്ടലിനെ തുടർന്ന് മണ്ണിനടിയിൽ കാണാതായ മൂന്ന് വയസ്സുകാരൻ സച്ചുവിന്റെ മൃത​ദേഹം കണ്ടെത്തി. കൊക്കയാർ പഞ്ചായത്തിന് സമീപം മലവെള്ളപാച്ചിലിൽ കാണാതായ ആൻസിക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ് ഇതോടെ മരണപ്പെട്ട എല്ലാവരുടെയും മൃതദേഹം കണ്ടത്തി.


ഏഴ് പേരാണ് കൊക്കയാറിൽ മരിച്ചത്. കൊക്കയാർ പഞ്ചായത്തിന് സമീപം ഒഴിക്കിൽപ്പെട്ട് കാണാതായ ആൻസി എന്ന വീട്ടമ്മയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊക്കയാർ ഉരുൾപ്പൊട്ടലിൽ കല്ലുപുരയ്ക്കൽ വീട്ടിൽ ഫൗസിയ സിയാദ് (28), മക്കൾ അമീൻ സിയാദ് (10), അംന സിയാദ് (7), കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കൾ അഫ്സാര ഫൈസൽ (8), അഫിയാൻ ഫൈസൽ (4), ചിറയിൽ വീട്ടിൽ ഷാജി (55) എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്‌.

കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരിച്ച അഞ്ച് പേരുടെ മൃതദേഹം സംസ്കരിച്ചു. മൃതദ്ദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ എത്തിച്ചു പോസ്റ്റുമോർട്ടം നടത്തിയ ശേഷമാണ് ബന്ധുക്കൾക്ക് വിട്ടു നൽകിയത്.

സിയാദിന്റെ ഫൗസിയയുടെയും മക്കൾ അമീൻ സിയാദ്, അംന സിയാദ് എന്നിവരുടെ മൃതദേഹം രാത്രി പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളി പാറക്കടവ് മുസ്ലിം പള്ളിയിൽ പൊതുദർശനത്തിന് എത്തിച്ചു.

നിരവധി പേരാണ് ഇവർക്ക് അന്ത്യോപചാരം അർപ്പിക്കാനായി എത്തിച്ചേർന്നത്. മാർട്ടിന്റെയും കുടുബാംഗങ്ങളുടെയും സംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും