play-sharp-fill
പുതുവർഷാഘോഷത്തിന് പൂട്ടിട്ട് സർക്കാർ…! ഏതാഘോഷവും രാത്രി പത്ത് വരെ മാത്രം ; പത്തിന് ശേഷമാണോ കൊറോണ പുറത്തിറങ്ങുന്നതെന്ന് സോഷ്യൽ മീഡിയ

പുതുവർഷാഘോഷത്തിന് പൂട്ടിട്ട് സർക്കാർ…! ഏതാഘോഷവും രാത്രി പത്ത് വരെ മാത്രം ; പത്തിന് ശേഷമാണോ കൊറോണ പുറത്തിറങ്ങുന്നതെന്ന് സോഷ്യൽ മീഡിയ


സ്വന്തം ലേഖകൻ

തിരുവനന്തപുരം/ കോഴിക്കോട്: കോവിഡ് മഹാമാരിയുടെയും ഷിഗല്ല അടക്കമുള്ള ഭീഷണികളുടെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതുവർഷാഘോഷത്തിന് പൂട്ടിട്ട് സർക്കാർ. പുതുവർഷാഘോഷത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതായി സർക്കാർ വ്യക്തമാക്കി.

കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മാത്രമേ പുതുവർഷാഘോഷങ്ങൾ സംഘടിപ്പിക്കാൻ അനുമതിയുള്ളൂ.. ഘോഷവും രാത്രി പത്തുമണിവരേ മാത്രം മതി. പൊതു പരിപാടികൾ പാടില്ല. ഇതു ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടികളിൽ മാസ്‌കും സാനിറ്റൈസറും നിർബന്ധമാണ്. സാമൂഹിക അകലവും പാലിക്കണമെന്നും ഉത്തരവിലുണ്ട്. കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ബീച്ചിൽ പുതുവത്സരാഘോഷം വൈകുന്നേരം ആറു വരെ മാത്രമാണ്. എന്നാൽ ആറുമണിക്കെത്തുന്നവരെല്ലാം ഏഴുമണിക്കുമുൻപ് ബീച്ചിലെത്തിയവർ തിരിച്ചുപോകണം. പൊതു സ്ഥലങ്ങളിൽ മറ്റു കൂട്ടായ്മകൾ പാടില്ലെന്നും അറിയിപ്പുണ്ട്.

അതേസമയം പുതുവർഷാഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ടെന്ന കേരളാ പൊലീസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ കമന്റുകളുടെ പെരുമഴയാണ്. ഇലക്ഷൻ റിസൽട്ട് പ്രഖ്യാപിച്ച ആഘോഷ സമയത്ത് നരാതിരുന്ന കൊറോണയാണോ സാറെ ഡിസംബർ 31 ന് വരുന്നേയെന്നും കമന്റുകളുണ്ട്. മറ്റ് ചിലരാകട്ടെ പത്തിന്ന ശേഷമാണോ സാറെ കൊറോണ പുറത്തിറങ്ങുന്നതെന്നും കമന്റുകളുണ്ട്.