play-sharp-fill
കോവിഡ് ടെസ്റ്റ്; സംസ്ഥാനത്ത് പ​രി​ശോ​ധ​നാ ത​ന്ത്രം പു​തു​ക്കി​; സെ​ൻറി​ന​ൽ, റാ​ണ്ടം സാ​മ്പി​ളു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി എ​ല്ലാ ജി​ല്ല​ക​ളും പ​രി​ശോ​ധ​ന; ഫലം നൽകാൻ താമസം നേരിട്ടാൽ ലാ​ബു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി- ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണ ജോ​ർ​ജ്

കോവിഡ് ടെസ്റ്റ്; സംസ്ഥാനത്ത് പ​രി​ശോ​ധ​നാ ത​ന്ത്രം പു​തു​ക്കി​; സെ​ൻറി​ന​ൽ, റാ​ണ്ടം സാ​മ്പി​ളു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി എ​ല്ലാ ജി​ല്ല​ക​ളും പ​രി​ശോ​ധ​ന; ഫലം നൽകാൻ താമസം നേരിട്ടാൽ ലാ​ബു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി- ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണ ജോ​ർ​ജ്

സ്വന്തം ലേഖകൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ർ​ഹ​രാ​യ ജ​ന​സം​ഖ്യ​യു​ടെ 71 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​ർ ആ​ദ്യ ഡോ​സ് വാ​ക്‌​സി​ൻ എ​ടു​ത്തതിനാൽ പ​രി​ശോ​ധ​നാ ത​ന്ത്രം പു​തു​ക്കി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണ ജോ​ർ​ജ്. ഇതിന്റെ അടിസ്ഥാനത്തിൽ ജി​ല്ല​ക​ളി​ലെ വാ​ക്‌​സി​നേ​ഷ​ൻ നി​ല അ​ടി​സ്ഥാ​ന​മാ​ക്കി ഗൈ​ഡ് ലൈ​ൻ പു​റ​പ്പെ​ടു​വി​ച്ചു.

സെ​ൻറി​ന​ൽ, റാ​ണ്ടം സാ​മ്പി​ളു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി എ​ല്ലാ ജി​ല്ല​ക​ളും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്തു​ന്ന​താ​ണ്. എ​ല്ലാ ജി​ല്ല​ക​ളും റാ​ണ്ടം സാ​മ്പി​ളു​ക​ൾ എ​ടു​ത്ത് രോ​ഗ ബാ​ധ​ക​ളു​ടെ പു​തി​യ കേ​ന്ദ്ര​ങ്ങ​ളും ക്ല​സ്റ്റ​റു​ക​ളും വി​ല​യി​രു​ത്തു​ന്ന​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

80 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ ആ​ദ്യ ഡോ​സ് വാ​ക്‌​സി​ൻ എ​ടു​ത്ത ജി​ല്ല​ക​ളി​ൽ നേ​രി​യ തൊ​ണ്ട​വേ​ദ​ന, ചു​മ, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ എ​ല്ലാ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള വ്യ​ക്തി​ക​ൾ​ക്കും ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​താ​ണ്. ഈ ​സ്ഥ​ല​ത്ത് സെ​ൻറി​ന​ൽ സ​ർ​വ​യ​ല​ൻ​സി​ൻറെ ഭാ​ഗ​മാ​യി ആ​ൻറി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​താ​ണ്.

ക​ട​ക​ൾ, മാ​ളു​ക​ൾ, ഓ​ഫീ​സു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, ട്രാ​ൻ​സി​റ്റ് സൈ​റ്റു​ക​ൾ തു​ട​ങ്ങി​യ ഉ​യ​ർ​ന്ന സാ​മൂ​ഹി​ക സ​മ്പ​ർ​ക്കം ഉ​ള്ള ആ​ളു​ക​ൾ​ക്കി​ട​യി​ലാ​ണ് ഈ ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ജി​ല്ല​യി​ലെ രോ​ഗ​ത്തി​ൻറെ സ്ഥി​തി വി​ല​യി​രു​ത്താ​നു​ള്ള റാ​ണ്ടം പ​രി​ശോ​ധ​ന​യ്ക്കും ആ​ൻറി​ജ​ൻ മ​തി​യാ​കും.

80 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ ആ​ദ്യ ഡോ​സ് വാ​ക്‌​സി​ൻ എ​ടു​ത്ത ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​ദേ​ശ​ങ്ങ​ളി​ലും ഈ ​രീ​തി പി​ന്തു​ട​രു​ന്ന​താ​ണ്. 80 ശ​ത​മാ​ന​ത്തി​ന് താ​ഴെ ആ​ദ്യ ഡോ​സ് വാ​ക്‌​സി​ൻ ന​ൽ​കി​യ ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ഴ​യ രീ​തി തു​ട​രു​ന്ന​താ​ണ്.

ര​ണ്ട് ഡോ​സ് വാ​ക്‌​സി​ൻ എ​ടു​ത്ത് ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ​വ​ർ​ക്ക് രോ​ഗ​ല​ക്ഷ​ണ​മി​ല്ലെ​ങ്കി​ൽ റാ​ണ്ടം പ​രി​ശോ​ധ​ന​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ന്ന​താ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് ര​ണ്ട് മാ​സ​ത്തി​ന​കം ഉ​ള്ള​വ​രേ​യും ഇ​തി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ന്ന​താ​ണ്. ശേ​ഖ​രി​ക്കു​ന്ന സാ​മ്പി​ളു​ക​ൾ കാ​ല​താ​മ​സം കൂ​ടാ​തെ ലാ​ബു​ക​ളി​ല​യ​ച്ച് പ​രി​ശോ​ധി​ച്ച് പോ​സി​റ്റീ​വും നെ​ഗ​റ്റീ​വു​മാ​യ ഫ​ല​ങ്ങ​ൾ എ​ത്ര​യും വേ​ഗം അ​പ് ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്.

ഇ​തി​ന് വി​രു​ദ്ധ​മാ​യി ചെ​യ്യു​ന്ന ലാ​ബു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ൻറി​ജ​ൻ, ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് കി​റ്റു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.