ആലപ്പുഴയിൽ പുതിയ കലക്ടറായി അലക്സ് വർഗീസ്
ആലപ്പുഴ: ജില്ലയിൽ അടിയന്തരമായി ജില്ലാ കലക്ടറെ മാറ്റി, പുതിയ ജില്ലാ കലക്ടറായി അലക്സ് വർഗീസ്. നിലവിലുള്ള കലക്ടർ ജോൺ വി.സാമുവലിനു പകരം ചുമതല നൽകിയിട്ടില്ല. നഗരകാര്യ വകുപ്പിൽ ചുമതല നൽകുമെന്നാണ് ഉത്തരവ്.
സിപിഐ അനുകൂല ജോയന്റ് കൗൺസിലുമായുള്ള ഭിന്നതയാണു മാറ്റത്തിനു കാരണമെന്നാണു സൂചന. ഇന്നലെ രാത്രിയാണ് പുതിയ കലക്ടറെ നിയമിച്ച ഉത്തരവ് ഇറക്കിയത്. അടിയന്തരമായി ചുമതല ഏറ്റെടുക്കാനും നിർദേശിച്ചിരുന്നു. രണ്ടു വർഷത്തിനിടെ ആലപ്പുഴയിൽ എത്തുന്ന ഏഴാമത്തെ കലക്ടറാണ് അലക്സ് വർഗീസ്.
Third Eye News Live
0