നെറ്റിൽ നോക്കി നടന്ന് പൊലീസ് വിരിച്ച വലയിൽ വീഴാതിരിക്കാൻ എന്ത് ചെയ്യണം..! ഓപ്പറേഷൻ പി ഹണ്ടിൽ കുടുങ്ങാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി; നെറ്റിലിറങ്ങുമ്പോൾ ഈ കാര്യങ്ങൾ നോക്കിയില്ലെങ്കിൽ കയ്യിൽ വിലങ്ങ് വീഴും

നെറ്റിൽ നോക്കി നടന്ന് പൊലീസ് വിരിച്ച വലയിൽ വീഴാതിരിക്കാൻ എന്ത് ചെയ്യണം..! ഓപ്പറേഷൻ പി ഹണ്ടിൽ കുടുങ്ങാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി; നെറ്റിലിറങ്ങുമ്പോൾ ഈ കാര്യങ്ങൾ നോക്കിയില്ലെങ്കിൽ കയ്യിൽ വിലങ്ങ് വീഴും

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊച്ചു കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ലൈംഗിക ചുവയോടെ പ്രചരിപ്പിക്കുന്ന അന്താരാഷ്ട്ര മാഫിയക്കെതിരെ പിടിമുറുക്കുന്ന ഇന്റർ പോളിന്റെ കൈകൾ കേരളത്തിലേയ്ക്കും.

ലോകവ്യാപകമായി കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുക എന്ന ലക്ഷ്യത്തോടെ ഇന്റർ പോൾ ഗൂഗിൾ അടക്കമുള്ള സേവനദാതാക്കളുടെ സഹായത്തോടെ രംഗത്തിറങ്ങിയതോടെയാണ് കേരളവും ഇന്റർനെറ്റ് പോൺ വേട്ടയുടെ കേന്ദ്രമായി മാറിയത്. ഒരൽപം ശ്രദ്ധിച്ചില്ലെങ്കിൽ ഇന്റർനെറ്റിന്റെ വലയിൽ വീണ്, ജയിലിൽ ആകാൻ സാധ്യതയുള്ള നിയമമാണ് അക്ഷരാർത്ഥത്തിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ നിയമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്ത് ചെയ്താലും കൃത്യമായി തെളിവ് അവശേഷിപ്പിക്കാൻ ശേഷിയുള്ള ഇന്റർനെറ്റും കമ്പ്യൂട്ടറും നമ്മുടെ തന്നെ കയ്യിലുള്ളപ്പോൾ തെളിവ് തേടി പൊലീസിന് മറ്റെങ്ങും പോകേണ്ടതില്ല. നിങ്ങളുടെ വൈഫൈ പോലും നിങ്ങളെ ചതിക്കുമെന്നാണ് സൈബർ രംഗത്തെ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്്. ഈ സാഹചര്യത്തിൽ അതീവ ജാഗ്രതയോടെ കമ്പ്യൂട്ടറും ഇന്റർനെറ്റും ഉപയോഗിച്ചെങ്കിൽ മാത്രമേ ഇന്റർ പോളിന്റെ കണ്ണിൽപ്പെടാതെയും ജയിലിൽ പോകാതെയും കഴിയാൻ സാധിക്കൂ.

ചൈൽഡ് സെക്‌സ്, ചൈൽഡ് റേപ്പ് എന്നിങ്ങളെ നേരിട്ട് അർത്ഥം വരുന്ന വാക്കുകൾ ഇന്റർനെറ്റിൽ സെർച്ച് ചെയ്താൽ ഉടൻ തന്നെ നിങ്ങൾ ഇന്റർപോളിന്റെ നിരീക്ഷണ വലയത്തിനുള്ളിലാകും. ഈ വലയുടെ കുരുക്ക് മുറുക്കുന്നതാകും പിന്നീടുള്ള നിങ്ങളുടെ ഓരോ നീക്കങ്ങളും. ഇത്തരത്തിൽ സെർച്ച് ചെയ്ത് വരുന്ന ഉള്ളടക്കം ക്ലിക്ക് ചെയ്ത് പോകുന്നത് ഏതെങ്കിലും അശ്ലീല വെബ് സൈറ്റിലേയ്ക്കാണെങ്കിൽ മറ്റൊന്നും നോക്കേണ്ട നിങ്ങൾ കുടുങ്ങിക്കഴിഞ്ഞു. ഈ വെബ് സൈറ്റിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടുന്ന വീഡിയോ ഉണ്ടെങ്കിൽ നിമിഷങ്ങൾക്കം ഇന്റർപോളിന്റെ അറിയിപ്പ് കേരള പൊലീസിന് ലഭിക്കും.

കേരളത്തിൽ ഏത് ജില്ലയിൽ, ഏത് വീട്ടിൽ, ഏത് കമ്പ്യൂട്ടറിൽ ഏത് സമയത്ത് ഈ ചിത്രം കണ്ടു എന്ന വിവരം സഹിതമാകും ഇന്റർപോൾ വിവരം കേരള പൊലീസിനു കൈമാറുക. വിവരം കയ്യിൽക്കിട്ടിക്കഴിഞ്ഞാൽ പിന്നെ പ്രതിയെ പിടികൂടുക തൊണ്ടിമുതൽ പിടിച്ചെടുക്കുക എന്നത് മാത്രമാവും പൊലീസിന്റെ ജോലി. എത്രയൊക്കെ നിഷേധിച്ചാലും തെളിവുകളെല്ലാം സ്വന്തം കമ്പ്യൂട്ടറിൽ തന്നെ പ്രതി സൂക്ഷിച്ചിരിക്കുന്നതിനാൽ പിന്നെ തെളിവെടുപ്പിനായി പൊലീസിന് അധികം കഷ്ടപ്പെടേണ്ടി വരില്ല.

കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ചുവയുള്ളത് എന്തും നിങ്ങളെ പൊലീസിന്റെ കൈവിലങ്ങ് അണിയിക്കാൻ പര്യാപ്തമാണ്. കുട്ടികളുമായി ബന്ധപ്പെട്ട വീഡിയോ ഡൗൺലോഡ് ചെയ്യുകയോ, ഇത് കാണുകയോ, ഇത് പ്രചരിപ്പിക്കുകയോ, ശേഖരിച്ച് സൂക്ഷിക്കുകയോ ചെയ്താൽ ചെയ്തവർ കുടുങ്ങും. ഇനി നേരിട്ട് ഇതൊന്നും ചെയ്തില്ലെങ്കിലും കുടുങ്ങാനുള്ള വഴി വേറെയുണ്ട്. നിങ്ങളുടെ പേരിലുള്ള ഫോണിന്റെയോ, മറ്റേതെങ്കിലും ഡിവൈസ് വഴിയോ ആരെങ്കിലും വൈഫൈ ഉപയോഗിച്ച് കുട്ടികളുടെ അശ്‌ളീല വീഡിയോ കണ്ടാൽ മതി, അതും കുഴപ്പമാകും.

ചൈൽഡ് പോണോഗ്രഫി, ചൈൽഡ് സെക്‌സ് എന്നീ വാക്കുകകൾ എന്ത് ആവശ്യത്തിന് വേണ്ടി ഇന്റർനെറ്റിൽ തിരഞ്ഞാലും പണി എപ്പോൾ വേണെങ്കിലും കിട്ടാം. അതുകൊണ്ടു തന്നെ ആർക്കും വൈഫൈ പാസ് വേഡ് നൽകാതെയും, അതീവ ശ്രദ്ധയോടെ ഇന്റർനെറ്റ് ഉപയോഗിക്കുകയും ചെയ്താൽ സർക്കാർ ഭക്ഷണം കഴിക്കാതെ സുഖമായി വീട്ടിലിരിക്കാം. പറയുന്നത് മറ്റാരുമല്ല കേരള പൊലീസ് തന്നെയാണ്.

വിവരങ്ങൾക്ക് കടപ്പാട് – കോട്ടയം ജില്ലാ സൈബർ സെൽ