
കൊച്ചി: ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘നേര്’ ഡിസംബര്‍ 21ന് തീയേറ്ററുകളിലെത്തും.
മോഹൻലാലിന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ചിത്രം ക്രിസ്മസിന് പുറത്തിറങ്ങുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ജിത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന നാലാമത്തെ സിനിമയാണിത്. ദൃശ്യം ഉള്‍പ്പടെ കഴിഞ്ഞ മൂന്ന് സിനിമകളും മികച്ച വിജയം കരസ്ഥമാക്കിയതിനാല്‍ നേര് എന്ന ചിത്രവും പ്രേക്ഷകര്‍ക്കിടയില്‍ ഏറെ പ്രതീക്ഷയാണുയര്‍ത്തിയിരിക്കുന്നത്. ഈ ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് മോഹൻലാല്‍ എത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അധിപൻ, ഹരികൃഷ്ണൻസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹൻലാല്‍ ഒരു വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. കോടതിയും വ്യവഹാരവും നിയമയുദ്ധവുമൊക്കെ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഒരു ലീഗല്‍ ത്രില്ലര്‍ ഡ്രാമയായിരിക്കും ഈ ചിത്രം.
പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ ചിത്രം ശക്തമായ കുടുംബ ബന്ധങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ട്. പ്രിയാമണിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡൻ, മാത്യു വര്‍ഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിൻ്റോ, രശ്മി അനില്‍, ഡോ. പ്രശാന്ത് എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേര്‍ന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിൻ്റെ വരികള്‍ക്ക് വിഷ്ണു ശ്യാം ഈണം പകര്‍ന്നിരിക്കുന്നു.