video
play-sharp-fill

കെട്ടിടത്തിന്റെ മുകളിൽ കയറി ദമ്പതികളുടെ തർക്കം ; ആത്മഹത്യഭീഷണിയെന്ന് കരുതി അഗ്നിരക്ഷാ സേനയും പൊലീസും രംഗത്തെത്തി ; വനിതാ പൊലീസെത്താതെ താഴെയിറങ്ങില്ലെന്നു യുവതി

കെട്ടിടത്തിന്റെ മുകളിൽ കയറി ദമ്പതികളുടെ തർക്കം ; ആത്മഹത്യഭീഷണിയെന്ന് കരുതി അഗ്നിരക്ഷാ സേനയും പൊലീസും രംഗത്തെത്തി ; വനിതാ പൊലീസെത്താതെ താഴെയിറങ്ങില്ലെന്നു യുവതി

Spread the love

സ്വന്തം ലേഖകൻ

തിരുമല: ബഹുനില കെട്ടിടത്തിനുമുകളിൽ കയറി ദമ്പതികളുടെ തർക്കം ,ആത്മഹത്യ ഭീഷണിയെന്നു തെറ്റിധരിച്ച് നാട്ടുകാർ അഗ്നിരക്ഷാസേനയെയും പോലീസിനെയും വിളിച്ചുവരുത്തി. പിന്നീട് തിരുമല കവലയിലാണ് ഈ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

തിരുമല കവലയിലെ ഷോപ്പിങ് കോംപ്ലക്സിലെ രണ്ടാംനിലയിൽ നിന്നു നേപ്പാളി ദമ്പതിമാർ ഉച്ചത്തിലുള്ള സംസാരിക്കുന്നത് കേട്ടാണ് ആരോ ആത്മഹത്യാഭീഷണിയെന്ന് പോലീസിനെ അറിയിച്ചത്.ഉടൻ തന്നെ അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി.അതോടെ കവലയിൽ നിറയെ ആളുകൂടി.അതേതുടർന്ന് തിരുമല വഴിയുള്ള ഗതാഗതം രണ്ടു മണിക്കൂറോളം തടസ്സപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസെത്തി ഇവരെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വനിതാ പൊലീസില്ലാത്തതിനാൽ നിലത്തിറങ്ങാൻ യുവതി സമ്മതിച്ചില്ല.പിന്നീട് വനിതാ പോലീസിന്റെ നിർദേശപ്രകാരമാണ് യുവതിയെ താഴെയിറക്കിയത്. ദമ്പതിമാർ മദ്യലഹരിയിലായിരുന്നു,വലിയവിളയ്ക്കടുത്ത് താമസിച്ചിരുന്ന വാടക വീട് ഒഴിയേണ്ടി വന്നതിനെ ചൊല്ലിയാണ് ഇരുവരും വഴക്കുണ്ടാക്കിയത്. ഇവരെ വൈദ്യപരിശോധന നടത്തിയ ശേഷം നിയമ നടപടി സ്വീകരിക്കുമെന്ന് പൂജപ്പുര പോലീസ് പറഞ്ഞു.