റിപ്പബ്ലിക് ദിനത്തിൽ നേപ്പാളിന് ഇന്ത്യയുടെ വക സമ്മാനം

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ അയൽരാജ്യമായ നേപ്പാളിന് ഇന്ത്യയുടെ വക സമ്മാനം. നേപ്പാളിലെ വിവിധ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിവിധ സംഘടനകൾക്കുമായി 30 ആംബുലൻസുകളും ആറ് ബസ്സുകളുമാണ് രാജ്യം സമ്മാനിച്ചത്. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള സാമൂഹ്യ സാമ്പത്തിക വികസന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. നേരത്തെ 700 ആംബുലൻസുകളും 100 ബസുകളും നേപ്പാളിന് രാജ്യം സമ്മാനിച്ചിരുന്നു. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയിൽ രാവിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ നടന്നു.