നെഹ്‌റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിൻവലിച്ച് കേന്ദ്ര സർക്കാർ
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: നെഹ്റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിക്കാനൊരുങ്ങി കേന്ദ്രം. സോണിയ ഗാന്ധി,പ്രിയങ്ക ഗാന്ധി,രാഹുല്‍ ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ പിന്‍വലിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീങ്ങുന്നതെന്നും, പകരം സി.ആര്‍.പി.എഫ് സുരക്ഷ നല്കാന്‍ ആലോചിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
ആഭ്യന്തര വകുപ്പിന്‍റെ വാര്‍ഷിക അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. നെഹ്റു കുടുംബം നിലവിലെ സാഹചര്യത്തില്‍ സുരക്ഷാഭീഷണി നേരിടുന്നില്ലെന്ന് യോഗം വിലയിരുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ വിദേശയാത്രകളില്‍ നെഹ്റു കുടുംബം എസ്പിജി സുരക്ഷ ഉപയോഗിക്കാറില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കാണ് എസ്പിജി സുരക്ഷയുള്ളത്.
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ എസ്പിജി സുരക്ഷ കഴിഞ്ഞ ഓഗസ്റ്റില്‍ കേന്ദ്രം പിന്‍വലിച്ചിരുന്നു. നിലവില്‍ സിആര്‍പിഎഫിനാണ് മന്മോഹന് സിംഗിന്റെ സുരക്ഷ ചുമതല.