Spread the love

കോട്ടയം: നീലിമംഗലത്ത് മരം കടപുഴകി വീണ് 2 വീടുകൾക്ക് കേട് പാട് സംഭവിച്ചു. മരംവീണ സമയത്ത് സമീപത്ത് ആളുണ്ടായിരുന്നില്ല. അതിനാൽ വൻ അപകടം ഒഴിവായി. നീലിമംഗലം പരുത്തിക്കുഴി ഭാഗത്താണ് മരം വീണത്.യിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന മരം കടപുഴകി വീഴുകയായിരുന്നു.

video
play-sharp-fill

രണ്ടു വീടുകൾക്ക് കേടുപാട് സംഭവിച്ചു. നീലിമംഗലം പരുത്തിക്കുഴി കാഞ്ഞിരത്തുമ്മൂട്ടിൽ അനീഷ് കാർത്തിക ഭവനിൽ ഉത്തമൻ എന്നിവരുടെ വീടുകൾക്ക് മുകളിലേയ്ക്കുമാണ് മരം മറിഞ്ഞു വീണത്.

പരുത്തിരിക്കുഴി പാറയിൽ മോന്റെ വീടിന്റെ പുരയിടത്തിൽ നിന്ന മരമമാണ് മറിഞ്ഞു വീണത്. തൊട്ടപ്പുറത്തെ പുരയിടത്തിൽ നിന്ന മരം റോഡിന് കുറുകെ മറിഞ്ഞ് രണ്ടു വീടുകൾക്ക് മുകളിലേയ്ക്കു പതിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം അറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് എത്തിയിട്ടുണ്ട്. മരം വെട്ടി നീക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.