Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷൻ ലഭിക്കാനായി അപേക്ഷയോടൊപ്പം ഇനി രണ്ടു രേഖകൾ മാത്രം സമർപ്പിച്ചാൽ മതിയെന്ന് കെഎസ്ഇബി. പുതിയ സർവീസ് കണക്ഷൻ നടപടി ക്രമങ്ങൾ ഏകീകരിക്കുന്നതിനും നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം.

പുതിയ കണക്ഷനായി അപേക്ഷകന്റെ തിരിച്ചറിയൽ രേഖ, വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയാണ് നൽകേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരിച്ചറിയൽ രേഖയായി വോട്ടേഴ്‌സ് ഐഡി കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, റേഷൻ കാർഡ്, ഗവ./ ഏജൻസി/ പബ്ലിക് സെക്ടർ യൂട്ടിലിറ്റി നൽകുന്ന ഫോട്ടോ ഉൾപ്പെട്ട കാർഡ്, പാൻ, ആധാർ, വില്ലേജിൽ നിന്നോ മുനിസിപ്പാലിറ്റി!യിൽ നിന്നോ കോർപറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന്.

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം/ ഉടമസ്ഥാവകാശം, ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് (ഏതെങ്കിലും ഗസ്റ്റഡ് ഓഫിസർ/ കെഎസ്ഇബി ഓഫിസർ സാക്ഷ്യപ്പെടുത്തിയാൽ മതി), നടപ്പുവർഷത്തെ കരമടച്ച രസീതിന്റെ കോപ്പി, വാടകക്കാരനെങ്കിൽ വാടക കരാറിന്റെ പകർപ്പും മേൽപറഞ്ഞ രേഖകളിൽ ഏതെങ്കിലും ഒന്നും മുനിസിപ്പാലിറ്റിയിൽ നിന്നോ കോർപറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന താമസക്കാരൻ എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന്.

നിലവിൽ കണക്ഷൻ എടുത്തിട്ടുള്ളവരുടെ ആധാർ നമ്പർ കൂടി ബന്ധിപ്പിക്കാനും കെഎസ്ഇബി ആലോചിക്കുന്നുണ്ട്. ഇതിനായി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുവാദം തേടിയിരിക്കുകയാണ്.

വൈദ്യുതി ബിൽ കുടിശികയുണ്ടെന്ന പേരിൽ സൈബർ തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിൽ ഓൺലൈനിലൂടെ ബിൽ തുക ഒടുക്കുന്ന രീതി പരിഷ്‌കരിക്കാനും കെഎസ്ഇബി നടപടി തുടങ്ങിയിട്ടുണ്ട്.