നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട; അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് 666 ഗ്രാം സ്വര്‍ണ്ണം; യുവാവ് പിടിയില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട; അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് 666 ഗ്രാം സ്വര്‍ണ്ണം; യുവാവ് പിടിയില്‍

സ്വന്തം ലേഖിക

നെടുമ്പാശേരി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 666 ഗ്രാം സ്വര്‍ണ്ണം പിടിച്ചു.

അബുദാബിയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി ജാഫര്‍മോനാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ അടിവസ്ത്രത്തിനുള്ളിലെ പ്രത്യേക അറയിലായിരുന്നു സ്വര്‍ണ്ണമൊളിപ്പിച്ചത്.

പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണ്ണത്തിന് പുറമേ സോക്സില്‍ നിന്ന് സ്വര്‍ണ്ണചെയിനുകളും പരിശോധനയില്‍ കണ്ടെടുത്തു.