play-sharp-fill
സ്വര്‍ണം ഒളിപ്പിച്ചത് മലദ്വാരത്തിലും ബാഗേജിലും;  നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താൻ ശ്രമിച്ചയാള്‍ കസ്റ്റംസ് പിടിയില്‍

സ്വര്‍ണം ഒളിപ്പിച്ചത് മലദ്വാരത്തിലും ബാഗേജിലും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താൻ ശ്രമിച്ചയാള്‍ കസ്റ്റംസ് പിടിയില്‍

സ്വന്തം ലേഖിക

കൊച്ചി: കൊച്ചി വിമാനത്താവളം വഴി സ്വര്‍ണം കടത്താൻ ശ്രമിച്ചയാള്‍ കസ്റ്റംസ് പിടിയില്‍.

മലേഷ്യയില്‍ നിന്നെത്തിയ മലപ്പുറം വയലത്തൂര്‍ സ്വദേശി മുഹമ്മദാലി ഗഫൂറാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലദ്വാരത്തിലും ബാഗേജിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

മുഹമ്മദാലിയുടെ ഹാൻഡ് ബാഗേജില്‍ നിന്നും 230 ഗ്രാം സ്വര്‍ണം കണ്ടെത്തി. പിന്നീട് നടത്തിയ ദേഹപരിശോധനയില്‍ മലദ്വാരത്തിലൊളിപ്പിച്ച 554 ഗ്രാം സ്വര്‍ണം കൂടി കണ്ടെടുക്കുകയായിരുന്നു.