
തിരുവനന്തപുരം: ആളില്ലാത്ത വീട്ടില്‍ നിന്നും 25 പവൻ സ്വർണം മോഷ്ടിച്ചു. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം.
ചുള്ളിമാനൂർ സ്വദേശി അനസിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് അനസും കുടുംബവും ഊട്ടിയില്‍ വിനോദയാത്ര പോയത്. ഇന്ന് രാവിലെ 7.50ന് മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അനസ് അറിയുന്നത്.
മുൻവശത്തെ വാതില്‍ തകർത്ത നിലയിലായിരുന്നു. വീട്ടിലെ സിസിടിവിയും മോഷ്‌ടാക്കള്‍ തകർത്തിട്ടുണ്ട്. മുറിക്കുള്ളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണമാണ് മോഷണംപോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻതന്നെ അനസും കുടുംബവും നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. വീട്ടിലെ സിസിടിവി തകർത്ത ശേഷമാണ് മോഷണം നടത്തിയത്. പൊലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.



