ഉരുട്ടിക്കൊല നടന്നിട്ട് രണ്ടാഴ്ച ; സാംസ്‌കാരിക നായികാ,നായകന്മാർ ഒളിവ് ജീവിതത്തിൽ : അഡ്വ.ജയശങ്കർ
സ്വന്തം ലേഖകൻ
കൊച്ചി : നെടുങ്കണ്ടം കസ്റ്റഡികൊലപാതകത്തിൽ സർക്കാരിനെയും സാംസ്‌കാരിക നായികാ നായകന്മാരെ രൂക്ഷമായി വിമർശിച്ച് അഡ്വ: ജയശങ്കർ. പുരോഗമന മതേതര സാംസ്‌കാരിക നായികാ നായകന്മാരെ കാണാനില്ലെന്നാണ് ജയശങ്കർ തന്റെ ഫേസ്ബുക്കിലൂടെ പറയുന്നത്.മന്ത്രി എംഎം മാണിയെയും കുറിപ്പിൽ വിമർശിച്ചിട്ടുണ്ട്. കവി സച്ചിദാനന്ദന്റെ ചിത്രവും പോസ്റ്റിൽ ഉപയോഗിച്ചിട്ടുണ്ട്. സാമ്രാജ്യത്വം, ഫാസിസം, ഭരണകൂട ഭീകരത, അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നിവയെക്കുറിച്ച് മലയാള കവിതകൾ രചിച്ചയാളായിരുന്നു അദ്ദേഹം.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ടവരുണ്ടോ?
സമഗ്രാധിപത്യം, സാമ്രാജ്യത്വം, ഫാസിസം, ഭരണകൂട ഭീകരത, അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നിത്യാദികളെ കുറിച്ച് വാതോരാതെ പ്രസംഗിച്ചിരുന്ന നമ്മുടെ പുരോഗമന മതേതര സാംസ്‌കാരിക നായികാ നായകന്മാരെ ആരെയും കഴിഞ്ഞ രണ്ടാഴ്ചയായി കാണ്മാനില്ല.കണ്ടുമുട്ടുന്നവർ ഉടൻ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലോ സിപിഐ(എം) ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസിലോ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു. മന്ത്രി മണിയാശാന്റെ പേഴ്‌സണൽ നമ്പറിലും വിളിക്കാം.സഖാക്കളേ, വേഗം മടങ്ങിവരൂ. അമേരിക്കൻ സാമ്രാജ്യത്വം നമ്മുടെ പാർട്ടിക്കും സർക്കാരിനും എതിരെ അഴിച്ചുവിട്ട ദുഷ്പ്രചരണം ചെറുക്കാൻ വർഗ-ബഹുജന സംഘടനകൾക്കൊപ്പം അണിചേരൂ.