video
play-sharp-fill

രണ്ടു മുന്നണികളും ജനങ്ങളുടെ തോളിലിരുന്ന് ചോരകുടിക്കുന്നു: മിനർവ മോഹൻ

രണ്ടു മുന്നണികളും ജനങ്ങളുടെ തോളിലിരുന്ന് ചോരകുടിക്കുന്നു: മിനർവ മോഹൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കേരളം രൂപകരിച്ച ശേഷം സി.പി.എമ്മിനെയും കോൺഗ്രസിനെയും മാത്രം തോളിലെടുത്ത് വച്ചിട്ട് മലയാളിയ്ക്ക് കിട്ടിയത് എന്താണെന്നു ചിന്തിക്കണമെന്നു എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ.

വേതാളത്തിലെ തോളിൽ ചുമന്നതു പോലെ മലയാളികൾ രണ്ടു മുന്നണികളെയും മാറിമാറി ചുമക്കുകയാണ്. തോളിൽ ഇരുന്ന് മലയാളികളുടെ ചോരകുടിച്ച് രണ്ടു മുന്നണികളിലെ നേതാക്കളും തടിച്ച് വീർക്കുകയാണെന്നും അവർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻ.ഡി.എ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അവർ. കേരളത്തിലെ ഒരു മേഖലയിലും സാധാരണക്കാരന് അനുഭവവേദ്യമായ വികസനം കൊണ്ടു വരാൻ ഒരു മുന്നണിയ്ക്കും സാധിച്ചിട്ടില്ല.

എല്ലാ മേഖലയിലും തകർച്ചയാണ് കേരളത്തിലുള്ളത്. സ്വയം പര്യാപ്തത എന്നത് മലയാളിയ്ക്ക് ഇന്ന് അന്യമായിരിക്കുന്നു. ഇതിനു കാരണം മാറിമാറി ഭരിച്ച രാഷ്ട്രീയ പാർട്ടികളാണെന്നും അവർ പറഞ്ഞു.