
കൊച്ചി: സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യമാണ്. ഇതിനിടെ തൃപ്പൂണിത്തുറ മണ്ഡലത്തിലെ ട്വന്റി20 സ്ഥാനാർത്ഥിയും നടിയുമായ അഞ്ജലി നായരുടെ വാക്കുകളാണ് ചർച്ചയാകുന്നത്.
പ്രചാരണത്തിന് പോയി തനിക്ക് ടാൻ അടിച്ചെന്നും മുഖമൊക്കെ മാറിപ്പോയെന്നുമാണ് അഞ്ജലി പറയുന്നത്. അതൊന്നും കാര്യമാക്കുന്നില്ലെന്നും തിരഞ്ഞെടുപ്പ് മാത്രമാണ് മനസിലെന്നും പറയുന്നു.
‘ടാൻ അടിച്ചിരിക്കുകയാണ്. ഫുള്‍ ടാൻ ആണ്. എന്റെ മുഖമൊക്കെ മാറിപ്പോയി. പക്ഷേ അതൊന്നും ഞാൻ നോക്കുന്നില്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പ് മാത്രമെ ഉള്ളൂ മനസില്‍. എന്നെക്കാളും വെയില് കൊള്ളുന്നത് കൂടെ വരുന്നതവരാണ്’- അഞ്ജലി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞാൻ ചെയ്ത സിനിമകളില്‍ ഡള്‍ മേക്കപ്പായിരുന്നു എന്റേത്. ഇപ്പോഴൊരു ഷൂട്ടുംഗിന് പോകേണ്ടി വന്നാല്‍ മേക്കപ്പുകാർക്ക് എന്റെ അടുത്ത് വരേണ്ടി വരില്ല. അത്യാവശ്യം നന്നായിട്ട് ഡള്ളായിട്ടുണ്ട്. ദൃശ്യത്തിലും ഡള്‍ മേക്കപ്പായിരുന്നു. അതൊന്നും ഞാനിപ്പോള്‍ കാര്യമാക്കുന്നില്ല’- നടി പറഞ്ഞു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ അഞ്ജലിയെ വിമർശിച്ചും പരിഹസിച്ചും നിരവധിപേർ രംഗത്തെത്തുന്നുണ്ട്.







