
സംസ്ഥാനത്ത് ലഹരിക്ക് അടിമയാകുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവ് ; കഴിഞ്ഞ വര്‍ഷം മാത്രം ചികിത്സയ്ക്ക് എത്തിയത് 8 വയസിന് താഴെയുള്ള 2880 കുട്ടികള്‍ ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ലഹരിയ്ക്ക് അടിമയാകുന്ന കുട്ടികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. എക്‌സൈസിന് കീഴിലുള്ള വിമുക്തിയില്‍ കഴിഞ്ഞ വര്‍ഷം മാത്രം ചികിത്സയ്ക്ക് എത്തിയ 18 വയസിന് താഴെയുള്ളവര്‍ 2880 പേരാണ്.നാല് വര്‍ഷത്തില്‍ 6781 കുട്ടികള്‍ വിമുക്തിയില്‍ മാത്രം ചികിത്സ തേടി.
2022 ല്‍ 1238 ഉം 23 ല്‍ 1982 കുട്ടികളെയും ചികിത്സിച്ചു. 2024 ആയപ്പോഴേക്കും വിമുക്തിയില്‍ ചികിത്സ തേടിയ കുട്ടികളടെ എണ്ണം 2880 ആയി ഉയര്‍ന്നു. 2021 ന് ശേഷം നാല് വര്‍ഷത്തില്‍ ആകെ 6781 കുട്ടികളാണ് വിമുക്തിയില്‍ ചികിത്സ തേടിയത്. ഈ കണക്കുകള്‍ എക്‌സൈസ് വകുപ്പിന് കീഴിലെ വിമുക്തിയില്‍ ചികിത്സയ്ക്ക് എത്തിയവരാണ്.
എന്നാല്‍ സ്വകാര്യ ആശുപത്രികളുടെയും ഡി അഡിക്ഷന്‍ സെന്ററുകള്‍ടെയും കണക്കുകൂടി വന്നാല്‍ പട്ടിക ഇനിയും ഉയരും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0