video
play-sharp-fill

ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം അടക്കമുള്ള നേതാക്കൾ കുറവിലങ്ങാട്ട് നിന്നും എൻ.സി.പിയിലേയ്ക്ക്; കൂടുതൽ ബി ജെ പി – ബി ഡി ജെ എസ് – കേരള കോൺഗ്രസ് – കോൺഗ്രസ് നേതാക്കൾ കൂടി എൻ.സി.പിയിലേയ്‌ക്കെത്തുന്നു; ഇന്ന് ചേർന്നത് 100 ഓളം പ്രവർത്തകർ

ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം അടക്കമുള്ള നേതാക്കൾ കുറവിലങ്ങാട്ട് നിന്നും എൻ.സി.പിയിലേയ്ക്ക്; കൂടുതൽ ബി ജെ പി – ബി ഡി ജെ എസ് – കേരള കോൺഗ്രസ് – കോൺഗ്രസ് നേതാക്കൾ കൂടി എൻ.സി.പിയിലേയ്‌ക്കെത്തുന്നു; ഇന്ന് ചേർന്നത് 100 ഓളം പ്രവർത്തകർ

Spread the love

സ്വന്തം ലേഖകൻ

കുറവിലങ്ങാട്: ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം പി.ബി. തമ്പി , ബി.ജെ.പി , ബി ഡി ജെ എസ് കടുത്തുരുത്തി നിയോജക മണ്ഡലം ഭാരവാഹികളായ രാജേഷ് കുര്യനാട്, എം ആർ ബിനീഷ്, ബി ജെ പി നേതാക്കളായ , ഇ കെ ബിനു, ഗോപിദാസ് എന്നിവരുെടെ നേതൃത്വത്തിൽ നൂറ് ഓളം പ്രവർത്തകർ ബി ജെ പി, ബി ഡി ജെ എസ് ബന്ധം ഉപേക്ഷിച്ച് എൻ സി പിയിൽ ചേർന്നു.

കുറവിലങ്ങാട് ചേർന്ന യോഗത്തിൽ എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.ഡി സുരേഷ് ബാബു അദ്ധ്യക്ഷൻ ആയിരുന്നു. നിയോജ മണ്ഡലം പ്രസിഡൻറ് ജെയ്സൺ കൊല്ലപിള്ളി, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, സംസ്ഥാന എക്‌സി. അംഗം ബിനു തിരുവഞ്ചൂർ , എൻ വൈ സി സംസ്ഥാന സെക്രട്ടറി ജിജിത് മൈലക്കൽ, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഓമന ഗോപാലകൃഷ്ണൻ, എം.ആർ ബിനീഷ്, രാജേഷ് കുര്യനാട്, എസ്. അനന്തകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനിയും കൂടുതൽ ബിജെപി നേതാക്കളും പ്രവർത്തകരും ഉടൻ എൻ സി പി യിൽ ചേരുമെന്നും എൻസിപി നേതാക്കൾ പറഞ്ഞു. ബിജെപിയിൽ ഒട്ടും ജനാധിപത്യമില്ലെന്നും സാധാരണ ജനത്തിന് നീതി നൽകുവാൻ ബി ജെ പി സഖ്യത്തിന് കഴിയുന്നില്ലെന്നും ആരോപിച്ചാണ് കൂട്ടരാജി.

ഹിന്ദു ഐക്യവേദി നേതാവ് രാജേഷ് നട്ടാശ്ശേരിയും ബിനു തിരുവഞ്ചൂരും എൻസിപിയിൽ ചേർന്നതോടെ ബിജെപിയിലെ പല നേതാക്കളും പ്രവർത്തകരും ബി ജെ പി ബന്ധം ഉപേക്ഷിച്ച് എൻ സി പിയിൽ ചേരുകയാണ്.