നായികയായി അഭിനയിക്കുന്ന നയൻതാര പോലും കറിവേപ്പില, നായകന്റെ കൂടെ നാലോ അഞ്ചോ സീനിൽ കാണും,പിന്നെ കാണില്ല : സിനിമാ ലോകത്തെ തുറന്നുപറച്ചിലുകളുമായി ഷീല
സ്വന്തം ലേഖകൻ
കൊച്ചി: തെന്നിന്ത്യൻ സിനിമാ ലോകത്തെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്ക് പോലും കറിവേപ്പിലയുടെ സ്ഥാനനമാണ് സിനിമാ ലോകത്ത് ഉള്ളത്. നായികയായി അഭിനയിച്ചാലും നായകന്റെ കൂടെ നാലോ അഞ്ചോ സീനുകളിൽ കാണും. പിന്നെ കാണില്ല. സിനിമാ ലോകത്തെ തുറന്നുപറച്ചിലുകളുമായി ചലചിത്രതാരം ഷീല രംഗത്ത്. പഴയ കാല നടിമാരുടെയും ഇന്നത്തെ നടിമാരുടെയും കഴിവിനെയും അവസരത്തെയും വണ്ണത്തെയും കുറിച്ച് താരതമ്യം ചെയ്യുന്നതിനിടെയാണ് ഷീല നയൻതാരയുടെ കാര്യം പറയുന്നത്.
പഴയ കാലത്ത് ഉണ്ടായിരുന്നത് പോലെ നല്ല കഥാപാത്രങ്ങൾ ഇക്കാലത്ത് നടിമാർക്ക് സിനിമയിൽ ലഭിക്കുന്നില്ല. നല്ല കഴിവുള്ളവരാണ് ഇന്നത്തെ നടിമാർ. എന്നാൽ അവർക്ക് ആവശ്യമായ പരിഗണനയും സിനിമയിൽ ലഭിക്കുന്നില്ല. ഇപ്പോഴത്തെ പെൺകുട്ടികളൊക്കെ നല്ല കഴിവുള്ളവരാണ്. എന്നിട്ടെന്താ? ഞങ്ങളുടെ കാലത്തേതു പോലെ നല്ല കഥാപാത്രങ്ങളെ കിട്ടുന്നുണ്ടോയെനന്നും ഷീല പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞങ്ങളുടെയൊക്കെ കാലത്ത് സിനിമയിലെ നായികമാർക്ക് നല്ല വണ്ണം വേണം. ശരീരപുഷ്ടി വളർത്താൻ നന്നായി ഭക്ഷണം കഴിപ്പിക്കുമായിരുന്നു. അതിനു പുറമെ ഇൻജക്ഷനും എടുക്കും. എന്നാൽ ഇന്ന സിനിമയ്ക്ക് േേവണ്ടി നടികൾ പട്ടിണി കിടന്ന് വണ്ണം കുറയ്ക്കുന്നു. സങ്കടം തോന്നും. ലക്ഷങ്ങൾ പ്രതിഫലം വാങ്ങിയിട്ട് എന്താ കാര്യം? ഇഷ്ടമുള്ളത് വയറു നിറയെ കഴിക്കാൻ പോലും യോഗമില്ലെന്നും ഷീല പറഞ്ഞു.