play-sharp-fill
രോഗിയുമായി പോകുന്നതിനിടെ ടൂറിസ്റ്റ് ബസിനെ മറികടക്കാൻ ശ്രമിച്ചു ; ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ച് ബസ് ജീവനക്കാർ

രോഗിയുമായി പോകുന്നതിനിടെ ടൂറിസ്റ്റ് ബസിനെ മറികടക്കാൻ ശ്രമിച്ചു ; ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ച് ബസ് ജീവനക്കാർ

സ്വന്തം ലേഖകൻ

കോഴിക്കോട്: രോഗിയുമായി പോകുന്നതിനിടെ ടൂറിസ്റ്റ് ബസിനെ മറികടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവറെ ടൂറിസ്റ്റ് ബസ് ജീവനക്കാർ ക്രൂരമായി മർദ്ദിച്ചു. തിങ്കളാഴ്ച രാവിലെ കോഴിക്കോട് ഈങ്ങാപ്പുഴയിൽ വെച്ചായിരുന്നു സംഭവം.കോഴിക്കോട് മെഡിക്കൽകോളേജിലെ സഹായിയായ ആബുലൻസ് ഡ്രൈവർ സിറാജിനാണ് മർദ്ദനമേറ്റത്.


ഡിഎൽടി എന്ന ടൂറിസ്റ്റ് കമ്പനിയുടെ എൻഎൽ 01 ബി 1671 നമ്പർ ബസാണ് സൈഡ് കൊടുക്കാതിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് ചോദ്യം ചെയ്തപ്പോൾ ബസിന്റെ ഡ്രൈവറും ക്ലീനറും ചേർന്ന് മർദ്ദിക്കുകയായിരുന്നു.ഇതേത്തുടർന്ന് നാട്ടുകാർ ബസ് തടഞ്ഞുവെച്ചു പോലീസിൽ ഏൽപ്പിച്ചു. അക്രമത്തിൽ പരുക്കേറ്റ ആംബുലൻസ് ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.